———- ——— ———— ———— ————–
രാവിലെ അമ്മ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്
എണീക്ക് മോളേ വേഗം റെഡ്ഢിയാവ് ദിലീപ് കാത്ത് നിൽക്കുന്നു അമ്മ മോളുടെ കുറച്ചു ഡ്രസ്സ് പാക്ക് ചെയ്തു വച്ചിട്ടുണ്ട് ..
ഞാൻ ഒന്നും പറയാതെ പെട്ടന്ന് റെഡിയായി
ഞങ്ങൾ ഓട്ടോയിൽ പുറപ്പെട്ടു എനിക്ക് ചെറിയ സങ്കടം തോന്നി പെട്ടന്ന് ആരും ഇല്ലാതായത് പോലെ ഇത് എന്റെ വിധി എന്ന് കരുതി ഞാൻ സമാധാനിച്ചു .പത്തു മണിയോടെ ഞാൻ ദിലീപേട്ടന്റെ ഭാര്യ ആയി . ദിലീപേട്ടന്റെ രണ്ടു കൂട്ടുകാരും ഞങ്ങളും മാത്രമുള്ള ഒരു കല്യാണം . അതികം വൈകാതെ ഞങ്ങൾ വീട്ടിൽ എത്തി ഏട്ടത്തിയും അമ്മയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു . അവർ ഞങ്ങളെ സ്നേഹത്തോടെ വരവേറ്റു .
അമ്മ ആസ്മാ രോഗി ആയതിനാൽ അധികം സംസാരിക്കാതെ അകത്തേയ്ക്ക് പോയി . ഞങ്ങളെ എല്ലാവരെയും ഏട്ടത്തി ഹാളിൽ പിടിച്ചിരുത്തി .
വിശേഷങ്ങൾ നമുക്ക് പിന്നെ പറയാം ഞാൻ നിങ്ങൾക്ക് കുടിക്കാൻ എടുക്കാം .
ഏട്ടത്തി കനമായിട്ട് എന്തെങ്കിലും എടുത്തോ ഒരു കല്യാണം നടത്തിയിട്ടു വരുന്നവരാ ഞങ്ങള് ..
കനമായിട്ട് തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ല മക്കളേ…
ഏട്ടത്തിയുടെ കയ്യിൽ ഉള്ളത് തന്നാൽ മതി..
എന്റെ കയ്യിൽ നിന്നും നന്നായിട്ട് വാങ്ങിക്കും നിങ്ങള്..
ചിരിച്ചു കൊണ്ട് ഏട്ടത്തി അകത്തേയ്ക്ക് പോയി .
കുറച്ചു കഴിഞ്ഞു എല്ലാവർക്കും ചായയും കടിയുമായി വന്നു .
അപ്പോഴേ കല്യാണപ്പെണ്ണിന്റെ പേര് ഒരു സുഖം ഇല്ലല്ലോ ദിലീപേ അതൊന്ന് മാറ്റിയാലോ .?