“കെട്ടിപിടിക്കുമ്പോ പഞ്ഞിപോലെ തോന്നണ്ടേ…. അതാ ഇത്ര വലിപ്പം….”
സ്വപ്നത്തിലെന്നപോലെ തന്റെ നെഞ്ചിലേക്ക് നോക്കിയിരിക്കുന്ന അനുവിനെ കണ്ട് ചിരിയോടെ സെറ പറഞ്ഞു…. അനാമിക നോട്ടം മാറ്റി കളഞ്ഞു…. അവൾക്ക് നാണക്കേട് തോന്നി… അറിയാതെ നോക്കി പോയതാണ്…. എന്ത് കരുതിക്കാണും….
“ഓരോന്ന് ആലോചിച്ച് ഇരിക്കാതെ വാ ഫുഡ് കഴിക്കാം….”
“എനിക്ക് ഒന്നും വേണ്ടടി…നീ കഴിച്ചോ .”
“എനിക്കും ഡിന്നർ പതിവ് ഇല്ല…. നീ ഉള്ളതുകൊണ്ടാ മേടിച്ചത്, വേണ്ടെങ്കിൽ കളഞ്ഞേക്കാം….”
“കളയണ്ടാ…..അന്നം ആണ്….. കഴിക്കാം….”
“എന്നാ വായോ കഴിക്കാം….”
ദോശയുടെ പാത്രം സെറ കൈയിൽ എടുത്തതും അനു അത് പിടിച്ച് വാങ്ങിച്ചു…. ഹാളിലെ ഡെയിനിങ് ടേബിളിൽ നിരത്തിയ പ്ലാറ്റിലേക്ക് ദോശ പകർന്നു…. കറികൾ ഒഴിച്ചു….
ആഹാരത്തിന്റെ ഗന്ധം ഉയർന്നതും അനുവിന് വല്ലാത്ത വിശപ്പ് തോന്നി…. ഇവിടേക്ക് വന്നതിനുശേഷം ആകെയൊരു ആശ്വാസം തന്നെ വന്ന് പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….. സമാധാനത്തിന്റെ, സുരക്ഷിതത്തിന്റെ….
തനിക്ക് മൂന്ന് വയസ് ഉള്ളപ്പോഴാണ് ശ്രീധരൻ ലളിതയെ വിവാഹം ചെയ്യുന്നത്…. ഭർത്താവ് മരിച്ച് അനാഥയായ ലളിതയെയും മകൾ അനാമികയെയും ശ്രീധരൻ വൃന്ദാവനത്തിലേക്ക് കൂട്ടി…. ശ്രീധരൻ തനിക്ക് അച്ഛനായി അല്ലെങ്കിൽ അച്ഛനെപ്പോലെ, ആദ്യ ഭാര്യയിൽ ജനിച്ച അയാളുടെ മകൻ അനുവിന് ഏട്ടനായി…..
ഇതാണ് അനുവിന്റെ കുടുംബം….. യഥാർഥ്യത്തിൽ സ്വന്തമായി തനിക്ക് അമ്മയല്ലാതെ ആരും ഇല്ല….