മന്ദാകിനി 4 [മഹി]

Posted by

പെട്ടെന്നൊരു ദിവസം അഭയാർത്ഥി ആയതുപ്പോലെ….. സെറക്ക് താനൊരു ശല്യം  ആകുമോ എന്ന ആശങ്ക….

“..ഞാൻ… എനിക്ക്…..”

സെറ റൂമിന്റെ വാതിൽ തുറന്നതും അനാമിക അവളുടെ കൈയിൽ പിടിച്ചു…. എന്തെന്ന ഭാവത്തിൽ സെറ അവളെ നോക്കി പിരികം ഉയർത്തി

“എനിക്ക്…. എനിക്ക് പോകാൻ ഒരിടോം ഇല്ലാഞ്ഞിട്ടാ…..”

നിസ്സഹായത നിറഞ്ഞൊരു ശബ്ദം കാതുകളിൽ അലതല്ലുന്നതുപോലെ സെറക്ക് തോന്നി….അവൾ അനാമികയുടെ ഇരുകൈകളും  ചേർത്തുപിടിച്ച് തന്റെ നെറ്റിയിൽ മുട്ടിച്ചു….അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

“ഈ ഹാൾവേ…. ബെഡ്‌റൂം….  ബാത്രൂം, ഒരു ചെറിയ കിച്ചൺ…. ഇത്രയും സൗകര്യങ്ങളെ ഇവിടെ ഉള്ളു….. നിനക്ക് ബുദ്ധിമുട്ട് ഇല്ലാത്ത കാലത്തോളം ഇവിടെ നിക്കാം…. ആരും നിന്നെ കൊണ്ടുപോകില്ല….”

ആർക്കും കൊടുക്കില്ല…. സെറ മനസ്സിൽ പറഞ്ഞു

“മതി മോങ്ങിയത്…..പോയി ഒന്ന് ഫ്രഷ് ആയി വാ….ഈ സങ്കടങ്ങളും അങ്ങ് കഴുകികളഞ്ഞേക്ക്…..”

സെറ അനാമികയെ തള്ളി ഉന്തി ബെഡ്‌റൂമിനോട് ചേർന്നുള്ള ബാത്‌റൂമിലേക്ക് പറഞ്ഞയച്ചു….പിന്നാലെ ഒരു ടവൽ അകത്തേക്ക് എറിഞ്ഞുകൊടുത്തു

അനാമിക കുളിച്ച് ഇറങ്ങുമ്പോഴേക്കും സെറ താഴെ റെസ്റ്റോറന്റിൽ വിളിച്ച് food ഓർഡർ ചെയ്തിരുന്നു…. അനുവിന് മാറ്റിയിടാനുള്ള വസ്ത്രങ്ങൾ തിരയുന്നതിനു ഇടയിലാണ് ബാത്‌റൂമിന്റെ ഡോർ തുറന്ന് റൂമിലേക്ക് വരാൻ കൂട്ടാക്കാതെ നിൽക്കുന്ന അനുവിനെ സെറ ശ്രദ്ധിക്കുന്നത്….

ശരീരത്തിൽ മറയായി ഒരു ടവൽ മാത്രം ചുറ്റി…. Ufff…. സെറ നോട്ടം മാറ്റി കളഞ്ഞു…. അനാമികക്ക് ഇരുനിറം ആയിരുന്നു….സെറ നന്നേ വെളുത്തിട്ട്, തോളൊപ്പം ഇറക്കമുള്ള മുടിയുമായി തികച്ചും ഒരു മോഡേൺ പെൺകുട്ടിയും ….

Leave a Reply

Your email address will not be published. Required fields are marked *