“നീ ചിരിച്ചോ…. ഞാനെങ്ങിനെയാടാ ഇനി ബസിൽ പോവുക… ആകെ നനഞ്ഞു…”
പുളഞ്ഞ് കൊണ്ട് നസീമ പറഞ്ഞു..
“ ഞാൻ കൊണ്ടാക്കിത്തരാം ഇത്താ…
ബൈക്കിൽ പോണോ… അതോ കാറ് മതിയോ…?”
നസീമ കൊതിയോടെ വിനോദിനെ നോക്കി..
കുടുംബത്തിലെ ഏതേലും കല്യാണത്തിന് കാറിൽ കയറിയിട്ടുണ്ടെന്നല്ലാതെ അതൊക്കെ അവളുടെ നടക്കാത്ത ആഗ്രഹങ്ങളാണ്..
ഒരാണിന്റെ കൂടെ കുസൃതി പറഞ്ഞും, തൊട്ട് തലോടിയും കാറിൽ യാത്ര ചെയ്യാൻ അവൾക്കൊരുപാട് മോഹമുണ്ട്..
ബൈക്കിൽ അപ്പുറത്തേക്കും ഇപ്പുറത്തേക്കും കാലിട്ടിരുന്ന് അവനെ കെട്ടിപ്പിടിച്ച് പോകാൻ അവൾക്ക് കൊതിയുണ്ട്..
അത് സ്വന്തം ഭർത്താവിന്റെ കൂടെയായിരിക്കണമെന്ന് അവൾക്ക് യാതൊരു നിർബന്ധവുമില്ല..
“വിനൂട്ടാ… കൊതിയുണ്ടെടാ… നിന്റൊപ്പം എങ്ങോട്ട് പോരാനും എനിക്ക് ഇഷ്ടമേയുള്ളൂ…
പക്ഷേ ഇന്ന് വേണ്ട കുട്ടാ…
വേറൊരു ദിവസം നീയെന്നെ വിളിക്കണം…
ഏത് നരകത്തിലേക്കും ഞാൻ നിന്റെ കൂടെ പോരും…”
നസീമക്ക് അവനെ കണ്ടോണ്ടിരുന്ന് കൊതി മാറിയില്ലെങ്കിലും ഇനിയിവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് തോന്നി..
“വിനൂട്ടാ… ഇത്തയിനി പൊയ്ക്കോട്ടെ…”
എന്തിനെന്നറിയാതെ നസീമക്ക് കരച്ചിൽ വന്നു..
അവളെ വിടാൻ തോന്നിയില്ലെങ്കിലും അവൻ തലയാട്ടി..
“ഞാനൊരോട്ടോ പിടിച്ച് തരാം…
അതിൽ പോയാ മതി…”
വിനോദ് പരിചയമുള്ള ഓട്ടോകാരന് ഫോൺ ചെയ്ത് വരാൻ പറഞ്ഞു..
രണ്ടാളും എണീറ്റ് ഗ്ലാസ് ഡോറിനടുത്ത് വന്ന് നിന്നു…
“ ഇത്താ…”
സ്നേഹത്തോടെ വിനോദ് വിളിച്ചു…
“ എന്താടാ വിനൂ…”
നസീമയും സ്നേഹത്തോടെ വിളികേട്ടു..
“ അത്… ഇത്താ… ഞാൻ… ഞാനിത്താക്ക്… കുറച്ച് ഡ്രസ് വാങ്ങിത്തരട്ടേ… ?
ഇത്ത… ഇത്തയത് സ്വീകരിക്കോ…?”..