ഒരു മിനുട്ടേ … എന്ന് പറഞ്ഞിട്ട് അവൾ സാമിനോട് സംസാരിച്ചു ഇരുന്നു…
ഹമ്മ്… ആയിക്കോട്ടെ …
എനിക്ക് വിഷമം ആയി എങ്കിലും ഞാൻ അത് മുഖത്ത് കാണിച്ചില്ല….
പക്ഷെ ഞാൻ അന്നു ഉറങ്ങാൻ കുറെ ബുദ്ധിമുട്ടി……
നെക്സ്റ്റ് ഡേ മുതൽ ഞാൻ അവളോട് ഒന്നും ചോദിക്കാതെ ആയി…
അവളും അങ്ങനെ തന്നെ… അവന്മാരോടൊക്കെ ഗുഡ് മോണിങ് പറയുന്നുണ്ട് … എന്നെ മൈൻഡ് ചെയ്യുന്നില്ല… അറിഞ്ഞു കൊണ്ട് തന്നെ അവഗണിക്കുകയാണ്…
എനിക്ക് പിന്നെയും വിഷമമായി … ഞാൻ എന്ത് ചെയ്തിട്ടാണ്…
റൂമിൽ എത്തിയാലും എന്റെ മനസ്സിൽ നിന്ന് അത് പോകുന്നുണ്ടായില്ല…
സാധാരണ അങ്ങനെ ഒന്നിലും എന്റെ മനസ്സ് പിടിക്കാറില്ല… പക്ഷെ ഇവൾ… യെസ് … അങ്ങനെ നമ്മളെ ആകർഷിക്കുന്ന എന്തോ ഒന്ന് അവളിലുണ്ട്…. ഓഫീസിൽ എല്ലാവരും അവളുടെ ഫാൻ ആണ് ഇപ്പൊ…..
എന്തിനാണ് അവൾ എന്നെ അവഗണിക്കുന്നതു????
അങ്ങനെ ഒന്ന് രണ്ടാഴ്ച പോയി… ഇപ്പൊ എനിക്കതു ശീലമായി… അവളെ അവഗണിക്കാൻ ഞാനും പഠിച്ചു … അവൾ അവിടെ ഇല്ല എന്ന് കരുതിയാൽ മതിയല്ലോ….
ഞാൻ പഴയതു പോലെ വീണ ചേച്ചിയോടും സപ്പോർട്ടിങ് പയ്യനോടും സംസാരിച്ചു … പറ്റുന്ന സമയത്തെല്ലാം എന്റെ ബോസ്സിന്റെ അടുത്ത് പോയി ഇരുന്നു…
എനിക്ക് വീണ്ടും എല്ലാം പഴയതു പോലെ ആയി…
അവന്മാരുടെ ടീമിൽ ഒരാൾ കൂടി ആയി…
പിന്നെ അവര് മൂന്നും കൂടി ആയി സംസാരം…. പിന്നെ അവൾ വീണ ചേച്ചിയോടും സംസാരിക്കും…
അവൾ എന്നോട് വല്ലതും ചോദിച്ചാൽ മാത്രം ഞാൻ മറുപടി പറയും….
ഞാൻ അങ്ങോട്ട് ഒന്നും ചോദിക്കാതെ ആയി…