Tomboy love 8 ❤❤ [Fang leng]

Posted by

അർജുൻ : ആ പ്രിസ്‌ക്രിപ്ഷൻ ഒന്ന് തരാമോ ഇപ്പോൾ കയ്യിൽ ഇത്രയും കാശില്ല ഞാൻ വൈകുന്നേരം വന്നു വാങ്ങാം

ഇത്രയും പറഞ്ഞ ശേഷം അർജുൻ അമ്മുവിനെ ഒന്ന് കൂടി നോക്കി

“അമ്മു ഒരു മാസത്തേക്ക്‌ 2 ലക്ഷമാകും ഇപ്പോൾ അത്രയും ഇല്ല ഞാൻ കാശ് അറേൻജ് ചെയ്ത ശേഷം വൈകുന്നേരം വന്നു വാങ്ങാം എന്താ ”

ഇത് കേട്ട അമ്മുവിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു

“സാർ സിസ്റ്റത്തിലെ ഡാറ്റ പ്രകാരം നിങ്ങക്ക്‌ ഇവിടെ ഗോൾഡൻ സർവീസ് ഉണ്ട് അതായത് മെഡിസിനും മറ്റുമൊന്നും കാശ് അടക്കേണ്ടതില്ല എല്ലാം ആൾറെഡി പെയ്ടാണ് ”

ഇത് കേട്ട അർജുൻ പതിയെ ഫർമസിസ്റ്റിനെ ഒന്ന് നോക്കി

അർജുൻ : ഞങ്ങൾ ഒന്നും പേ ചെയ്തിട്ടില്ല നിങ്ങൾ ഒന്നുകൂടി ചെക്ക് ചെയ്തു നോക്കാമോ

“അങ്ങനെ വരാൻ വഴിയില്ലല്ലോ ശെരി ഒന്നുകൂടി നോക്കട്ടെ… ഈ മിസ്റ്റർ രാജീവ് നിങ്ങളുടെ ആരെങ്കിലുമാണോ ”

അമ്മു : എന്റെ അച്ഛനാ

“അപ്പോൾ അതാണ് കാര്യം അദ്ദേഹത്തിന് ഈ ഹോസ്പിറ്റലിൽ ഒരു ഷെയർ ഉണ്ട് ഷെയർ ഹോൾടേഴ്സിന്റെ ഫാമിലിക്ക്‌ ട്രീറ്റ്മെന്റും മെഡിസിൻസുമൊക്കെ ഫ്രീയാണ്‌ ”

ഇത്രയും പറഞ്ഞ ശേഷം അയാൾ മെഡിസിൻസ് പാക്ക് ചെയ്ത് അവിടെ വച്ചു

“ഇതാ സാർ കൊണ്ട് പൊക്കോളു ”

ഇത് കേട്ട അർജുൻ മെഡിസിൻസ് കയ്യിലെടുത്ത ശേഷം മുന്നോട്ട് നടന്നു

അമ്മു : അജു…

അർജുൻ : എന്താ അമ്മു

അമ്മു : അജൂന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് എനിക്കറിയാം അച്ഛൻ പൈസ പേ ചെയ്തതിലുള്ള വിഷമം അല്ലേ അങ്ങനെ ഒന്നും ചിന്തിക്കേണ്ട അജു… അച്ഛൻ ബോർഡ് മെമ്പർ ആയത് കൊണ്ട് കിട്ടിയ ആനുകൂല്യം അല്ലേ അതിൽ നാണക്കേട് ഒന്നും വിചാരിക്കണ്ട ഇത് നമ്മുടെ….

Leave a Reply

Your email address will not be published. Required fields are marked *