Tomboy Love Part 8
Author : Fang leng | Previous Part
അർജുൻ : അങ്കിള് പറഞ്ഞത് പോലെ പക്വതയൊക്കെ വച്ചല്ലോ…എന്നാൽ പിന്നെ പോകണ്ട
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ഒന്ന് നോക്കി
അർജുൻ : നിന്ന് അഭിനയിക്കാതെ ഇറങ്ങാൻ നോക്കെടി നിന്റെ മുഖം കണ്ടാൽ അറിയാം വരാൻ മുട്ടി നിക്കുവാണെന്ന്
അല്പനേരത്തിനുള്ളിൽ അവർ അവിടെ നിന്നുമിറങ്ങി
അമ്മു : അജു ഡ്രസ്സ് എങ്ങനെയുണ്ട് കൊള്ളാമോ മഞ്ഞ എനിക്ക് ചേരുന്നുണ്ടോ
ബൈക്കിൽ കയറുന്നതിനു മുൻപായി അമ്മു അർജുനോട് ചോദിച്ചു
അർജുൻ : നിനക്ക് ലൈറ്റ് കളറാ നന്നായി ചേരുന്നത് അതുകൊണ്ട് തന്നെ ഇത് സൂപ്പറായിട്ടുണ്ട്
അമ്മു : അപ്പോൾ കൊള്ളാമല്ലേ.. അല്ല നമ്മൾ എങ്ങോട്ടാ പോകുന്നെ ഒന്നും പറഞ്ഞില്ലല്ലോ
അർജുൻ : ഇവിടെ മ്യൂസിയത്തിനടുത്ത് ഒരു ഫെസ്റ്റ് നടക്കുന്നുണ്ട് നമുക്ക് അവിടെയൊക്കെ ഒന്ന് പോയി കറങ്ങാം ഒരുപാട് സ്റ്റാളുകളൊക്കെ ഉണ്ടെന്നാ കേട്ടത് എന്നിട്ട് രാത്രി പുറത്തു നിന്ന് ഭക്ഷണവും കഴിച്ചിട്ടുവരാം
അമ്മു : എന്നാൽ പിന്നെ ശെരി പോകാം
അമ്മു പതിയെ ബൈക്കിനു പുറകിൽ കയറി അർജുൻ ബൈക്ക് മുന്നോട്ടേക്കെടുത്തു
അല്പസമയത്തിനു ശേഷം
അമ്മു : നല്ല ആളുണ്ടല്ലേ
അർജുൻ : ഉം വിചാരിച്ചതിനെക്കാൾ കൂടുതൽ ആളുണ്ട് അല്ല നീ എന്താ ആ ബുക്കും മറിച്ചുനോക്കികൊണ്ട് നിൽക്കുന്നെ അത് വേണോ
അമ്മു : ഹേയ് വേണ്ട ഞാൻ വെറുതെ പടം നോക്കിയതാ അല്ലാതെ ഇതൊക്കെ ആര് വായിക്കാൻ
അർജുൻ : എന്നാൽ വാ അങ്ങോട്ട് പോകാം അവിടെ വേറെയും കാണാൻ ഉണ്ടാകും
അവർ മുന്നോട്ട് നടന്നു
അമ്മു : അജു അവിടെ എന്തോ ഉണ്ട് വാ