ശ്രീ വിദ്യ : അർജുന് അറിയാലോ അമ്മു അല്പം സെൻസിറ്റീവ് ആയ ഒരു ക്യാരക്‌ടർ ആണ് അതുകൊണ്ടാണ് അന്ന് എല്ലാം മറച്ചു വച്ച് ചികിത്സ നടത്തിയത് നമ്മുടെ മുന്നിൽ വേറെ മാർഗം ഉണ്ടായിരുന്നില്ല
അർജുൻ : അറിയാം ഡോക്ടർ
ശ്രീ വിദ്യ : ആക്സിഡന്റിന് ശേഷം അമ്മുവിന് പുറമേ വലിയ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അവളുടെ ഗർഭപാത്രത്തിൽ നല്ല ക്ഷതം ഏറ്റിരുന്നു അത് നേരെയാക്കുവാനുള്ള ചികിത്സകളാണ് അന്ന് നടത്തിയത് പക്ഷെ വലിയ മാറ്റം ഉണ്ടായി എന്നൊന്നും പറയാൻ സാധിക്കില്ല പിന്നെ വേദനയൊക്കെ കുറഞ്ഞതോടെ അമ്മുവിന് ഡിസ്ചാർജ് വേണമെന്നുമായി അതുകൊണ്ടാ അന്ന് ചികിത്സ അവസാനിപ്പിച്ചത്…. ഇനിയിപ്പോൾ വളച്ചുകെട്ടില്ലാതെ അർജുനോട് ആദ്യം തന്നെ ഒരു കാര്യം പറയാം അമ്മുവിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷ വെക്കരുത്
അർജുൻ : ഡോക്ടർ…
“വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല അതൊരു റിയാലിറ്റിയാണ് ഇത്തരം കേസുകളിൽ പ്രെഗ്നൻസി എന്നത് വളരെ റെയറായി മാത്രം സംഭവിക്കുന്ന ഒന്നാണ് പക്ഷെ ചില കേസുകളിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുമുണ്ട് അതുകൊണ്ട് നമുക്ക് നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കാം ”
ഇത് കേട്ട അർജുൻ കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം ഡോക്ടറോട് സംസാരിക്കാൻ തുടങ്ങി
അർജുൻ : ഡോക്ടർ ഈ പറഞ്ഞകാര്യങ്ങളൊന്നും ഇപ്പോൾ അമ്മുവിനോട് പറയരുത് അവൾക്ക് ചിലപ്പോൾ ഇതൊക്കെ അംഗീകരിക്കാൻ പറ്റി എന്ന് വരില്ല ഇതൊരു റിക്വസ്റ്റ് ആയി കാണണം
ശ്രീ വിദ്യ : എനിക്കറിയാം അതുകൊണ്ട് തന്നെയാ അർജുനോട് മാത്രമായി ഞാൻ ഇത് പറഞ്ഞത്