രാവിലെ പാല് കറക്കാൻ വരണ ദിവരേട്ടൻ മുഖേന അവിടെയാകെ
ആളുകൾ വന്നു നിറഞ്ഞു, മുത്തശ്ശിയെ ന്റെ മടിയിൽ നിന്നും എടുത്തോണ്ട് പോയി, ന്നെ വിളിച്ചിട്ടും മുത്തശ്ശിയുടെ ചൂട് വിട്ട് മാറാത്ത ആ മണ്ണിൽ ഞാൻ ചുരുണ്ടുകൂടി, പിന്നെയും ആരൊക്കെയോ വന്നു, കരഞ്ഞു, നിലവിളിച്ചു, ഞാൻ അവിടെ പിടിച്ചെഴുന്നേൽറ്റു ആ ഉമ്മറപടിയിൽ പോയിരുന്നു,
കുറെ ആളുകൾ വന്നു, എന്തൊക്കെയോ ചെയ്തു.. ആരൊക്കെയോ സംസാരിച്ചു, ആശ്വാസിപ്പിച്ചു, കെട്ടിപ്പിടിച്ചു, കരഞ്ഞു… ഒന്നുമോർക്കുന്നില്ല ,
ഓർത്തിട്ടെന്തിന്.. ഈ പോയതൊന്നും നിക്ക് തിരിച്ചുകിട്ടില്ലോ, ഇവരാരും നിക്ക് തിരിച്ചു തരില്ലല്ലോ…!!!
ചിലപ്പോ മുത്തശ്ശിക്കും ഇവിടം മടുത്തിട്ടുണ്ടാവാം.. പക്ഷെ ഞാനിവിടെ ഒറ്റക്കല്ലേ മുത്തശ്ശി… മുത്തശ്ശിയില്ലാതെ ഞനെങ്ങനെ….!
വെളിയിൽ നിന്നും മുഖത്തേക്കൊരു കാറ്റു തഴുകി അകന്നു..
ചിലപ്പോ പരിഭവിച്ചത്തിലുള്ള വാത്സല്യമാവാം… ന്റെ കൂടെ ഉണ്ടെന്ന്…ഞനൊന്ന് ചിരിച്ചു.,
ഈ നിമിഷം വരെ ന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ വന്നില്ല, ചിതക്ക് കൊള്ളി വെക്കുമ്പോളും ഞാൻ മറ്റേതോ അവസ്ഥായിലായിരുന്നു.
“” ശ്രീധരാ… കണ്ണനെ ശ്രദ്ധിച്ചോണം, അവനൊന്ന് കരയുന്നു കൂടിയില്ല ,, അങ്ങനെ യുള്ളവരെ ഒറ്റക്ക് വിടെ ചെയ്യരുത്… “”
മരവിച്ചു തുടങ്ങിയ ന്നിലേക്ക് എവിടുന്നോ ആരോ പറയുന്നത് കേട്ടു, ഞാൻ തല ചെരിച്ചു,
“” ഓഹ് വല്യച്ഛനാണോ… “” ഞനൊന്ന് പുച്ഛിച്ചു തിരിഞ്ഞിരുന്നു, ആവുന്ന കാലത്ത് നിക്ക് കിട്ടാത്ത കരുതലാണ് ഇപ്പോ.. ഹഹും…