മുന്നിലെ ബാൽക്കണിയിലേക്ക് നീങ്ങി നിന്ന് ക്കൊണ്ട് അവൻ ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി,
“” മ്മ്… വന്നു… “” അവനാ ഇരുട്ടിലേക്ക് നോക്കിയൊന്ന് ചിരിച്ചു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
രാവിലെ കുളിച്ചൊരുങ്ങി ഞാൻ കോളേജിന്റെ വാതിൽക്കൽ നിൽപുണ്ടായിരുന്നു, ജീവിതത്തിൽ ആദ്യമായി തോന്നിയ വികാരത്തിനെ പൂർണ്ണമാക്കാൻ കൊതിക്കുന്ന ഒരു ഹൃദയവുമായി… ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും, കോളേജ് വഴിയിലൂടെ ഒരു ചുവന്ന സാരീയും അതിന്റെ മാച്ചിങ് ബ്ലൗസ്സും മിട്ട് മുഖത്തേക്ക് വീണ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കിയവൾ മുന്നോട്ടേക് നടന്നു, ഇടയ്ക്കിടെ ചുറ്റും നീളുന്ന ആ പേടമാൻ കണ്ണുകൾക്ക് ഇന്നോത്തിരി ഭംഗി തോന്നി, കറുപ്പ് ക്കൊണ്ട് കണ്ണെഴുതിയ ആ കൂവളക്കണ്ണുകൾ ന്നെ വല്ലാതെ വിവശനാക്കി, ചുണ്ടിൽ ചെറു ചുവപ്പ്, മുഖത്തു അല്പം മേക്കപ്പ്, കാതിൽ ചുവന്ന നിറത്തിലെ ജിമിക്കി, നെറ്റിയിൽ ഒരു കറുത്ത കുഞ്ഞ് പൊട്ട്, ഇടത് കയ്യിൽ ഒരു ചെറിയ ബ്ലാക്ക് സ്ട്രാപ് വാച്ച് ഉണ്ട്, വലത് കയ്യിൽ കുറച്ച് വളകളും,
പരതി നടന്ന കണ്ണുകൾക്ക് അവയുടെ അവകാശിയെ കണ്ടെത്തിയത് പോലെ ന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു. ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു,പിന്നിലെ നീളൻ മുടി വിടർത്തിയിട്ട് നിക്ക് നേരെ നടന്നടുത്തവൾ,
ന്ത് പറഞ്ഞവളെ നിക്ക് വിവരിക്കണം ന്നറിയില്ല… ചിലപ്പോ വിവരണങ്ങൾക്ക് ഒടുക്കമുണ്ടാവില്ല ന്ന് തോന്നിയെനിക്ക്..
അവളെ നോക്കി വായും പൊളിച്ചു നിന്ന ന്റെ കവിളിൽ ഒരു തട്ടും തന്നവൾ സാരീയുടെ മുന്താണി പിറകിലൂടെ മുന്നിലേക്കിട്ട് അരയിലൂടെ ഇടത് കയ്യിൽ താങ്ങി,