ഇരുട്ടാണെങ്കിലും മിക്ക റൂമിലും ബെഡ് ലാമ്പുണ്ട്, പിന്നെ കുറെ പഠിപ്പിസ്റ്റ് പിള്ളാര് ഉറക്കം തൂങ്ങി ഇരുന്ന് എന്തൊക്കെയോ വായിക്കുന്നുമുണ്ട്.. ന്തിന്റെ കുഞ്ഞാണോ ഇതൊക്കെ….
എന്തോ പോയ അണ്ണാനെപ്പോലെ ഞാൻ പതിയെ താഴേക്ക് ഇറങ്ങി, കയറിയത് പോലെയല്ല കുറച്ച് പാടാ താഴേക്ക് ഇറങ്ങാൻ. ഏതായാലും ഷേഡിൽ വഴുപ്പ് ഉള്ളതോണ്ട് അധികം കഷ്ടപ്പെടേണ്ടി വന്നില്ല.
താഴെയെത്തി കൈയിലെ പൊടിയും തട്ടി ഞാൻ നടുവിന് കൈ കൊടുത്ത് മുകളിലേക്ക് നോക്കി.
“” ന്നാലും ന്റെ പെണ്ണെ, ഇത്രേം മെനക്കെട്ടിട്ട് നിന്നെയൊന്ന് കാണാങ്കുടി കഴിഞ്ഞില്ലലോന്നോർക്കുമ്പോള…””
ഉള്ളിൽ നുരപൊന്തിയ വിഷമത്തെ ഞാൻ ന്റെ വാക്കുകളിലൂടെ പുറത്തുക്കാട്ടി, പെട്ടെന്ന് വെളിയിൽ നിന്നും ഒരു ശബ്ദം ഞാൻ വേഗന്ന് ഒരു മൂലയിലേക് നീങ്ങി നിന്നു.
ദൈവമേ സെക്യൂരിറ്റി ചേട്ടനവല്ലേ… ഞാൻ പുള്ളിയുടെ റൂമിലേക്ക് ഒന്നെത്തി നോക്കി, ഓഹ് പാവം ഉറക്കത്തിലാ.. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതിപുലർത്തുന്നൊരു മനുഷ്യൻ..
പെട്ടന്ന് ഞാൻ ചാരി നിന്ന ഡോർ അകത്തേക്ക് തുറന്നതും ഞാനൊന്ന് വെച്ചു പുറകിലേക്ക് വീണു, ആരുടെയോ മേത്തേക്ക് വീണ ഞാൻ,
കാര്യം തലച്ചോറിൽ എത്തുന്നതിന് മുന്നേ നടക്കാൻ പോകുന്നതിനെ കുറിച്ച് മുന്നിൽ കണ്ട് ചാടി എഴുനേൽറ്റ് അലറി വിളിക്കാൻ തുറന്ന വായ ഞാൻ കൈകൊണ്ട് പൊത്തി പിടിച്ചു,
ന്നോടാ കളി…..
ഞാൻ ചുറ്റിനും നോക്കി ആരേലും വന്നാ കഴിഞ്ഞു ന്റെ കഥ.. ഉടനെ പൊത്തി പ്പിടിച്ച ന്റെ കയ്യിൽ ഒരു ഞെരുക്കം, ന്താ അത്… ഒരു നനവുമറിയുന്നുണ്ടല്ലോ…? പെട്ടന്ന് ന്തോ വേദന കിനിഞ്ഞിറങ്ങുന്നത് പോലെ.,