ഒരു മാസം കഴിഞ്ഞിട്ടും ഒന്ന് മിണ്ടാൻ കൂടി കിട്ടിയിരുന്നില്ല അവളെ..
ഇതിനിടയിൽ എനിക്കും വിശാലിനും ഇടയിൽ ആൻഡ്രേസ്സയും അപർണ്ണയും വന്നിരുന്നു. ഞങ്ങളു നല്ല കൂട്ടായി..
അങ്ങനെ ഇരിക്കെ ക്ലാസ്സ് കഴിഞ്ഞുള്ള ഒരു രാത്രി,
ഏതായാലും നന്നായി ഇരുട്ടിയാണ് ഞാൻ വീട് പിടിച്ചത്, ഒരു കുളിയൊക്കെ കഴിഞ്ഞു ഒരു കാവി കൈലിയും മുറുക്കി ഉടുത്തു ഞാൻ ഉമ്മറപടിയിലിറങ്ങിയിരുന്നു.
കയ്യിൽ കരുതിയ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒന്നിന് തീ കൊളുത്തി ചുണ്ടോട് ചേർത്തു,
ലഹരി ചെറുതായതും ന്റെ ചിന്തകൾ വലുതായി തുടങ്ങി,
“” സ്വത്തെല്ലാം പേരിലായിട്ടും തറവാട്ടിന്ന് ആരേം കണ്ടില്ലല്ലോ.. ചിലപ്പോ അടിച്ചൊടിച്ചാലോ ന്ന് തോന്നിട്ടാവും… അതേതായാലും നന്നായി… “” ഞനൊരു പുക കൂടെ ആഞ്ഞെടുത്തു.
“” ഒരനാഥനെന്തിനാണോ ഇത്രെയും സ്വത്ത്.. ജീവിതം തന്നെ തട്ടിയെറിഞ്ഞിട്ട് വീണ്ടും ജീവിച്ചോളാൻ പറയുന്നതിലെന്ത് ന്യായം… “” ഞാൻ ആരോടെന്നില്ലാതെ മുരണ്ടു, അപ്പോളാണ് ഇന്ന് വൈകിട്ട് കണ്ടൊരു സ്വപ്നം ന്നിലേക്ക് വീണ്ടും ഓടിയെത്തിയത്.
“” ദൈവമേ… ആ സ്വപ്നം ഉള്ളതാക്കിതീർക്കണേ നീ.. അങ്ങനെയായ നമ്മക്ക് രഹസ്യമായിട്ടൊന്ന് കണ്ട് കളയാം.. ഉറപ്പ്…
ഇടയ്ക്കിടെ സ്വപ്നത്തിലവൾ ന്റെ മാത്രമായ് തീരുമായിരുന്നു…
ഹ്മ്മ്.. പെണ്ണിച്ചിരി സീനായാലും ന്നെ കാണുമ്പോ ഒരു പരവേശമുണ്ടിപ്പോ… അതിനി പ്രേമാക്കി തീർക്കുന്നതേങ്ങനെയാണോ….
ഞാൻ തലയൊന്ന് ചൊറിഞ്ഞു.
കത്തി തീർന്ന സിഗരറ്റ് ഞാൻ ദൂരേക്ക് എറിഞ്ഞു കളഞ്ഞു, ഇനി മുത്തശ്ശി വളർത്തിട്ട് ഞാൻ പിഴച്ചു പോയിന്ന് നട്ടാരറിയണ്ട…