ഞാൻ തലയും ചൊറിഞ്ഞു അവന്റെ ഊക്കും വാങ്ങിക്കൂട്ടി വെളിയിലേക്ക് നടന്നു,
“” ക്ലാസ്സേപ്പോ കഴിഞ്ഞ്… ഞാനറിഞ്ഞില്ലല്ലോ…?? “”
“” കണ്ട പെണ്ണുങ്ങളേം സ്വപ്നം കണ്ട് പോത്ത് പോലെ കിടന്നുറങ്ങുമ്പോ ഓർക്കണമായിരുന്നു… ക്ലാസ്സൊക്കെ നേരത്തെ കഴിഞു ബാക്കിയുള്ളോർ വീട്ടിലും പോയി.. ബാ വന്ന് കേറ്..””
ന്തായാലും നല്ലൊരു സ്വപ്നയിരുന്നു.. ശേ ആ നാറി ഇടൽ കേറില്ലായിരുന്നേൽ.. ഞനൊരു കിസ്സ് ഒപ്പിച്ചെടുത്തേനേ…. ഞാൻ പുറകിലേക്ക് കയറിക്കൊണ്ട് ചിരിച്ചു.
“” എന്തുവാടേ… പൊട്ടൻ ആട്ടം കാണുന്നപോലെ ചുമ്മാ കെടന്ന് കിണിക്കുന്നെ… ഏഹ്..”” ന്റെ ഭാവം കണ്ട് മുഖം ചുളിച്ചവൻ ചോദിച്ചതും, ഞാൻ അവന്റെ തലക്കിട്ട് ഒരു തട്ടങ്ങ് കൊടുത്തോഴിവാക്കി.
വണ്ടി നേരെ ജിമ്മിലേക്കാണ് പോയത്, ചെന്നതും
“” ഓഹ് വിദ്യാർത്ഥികൾ എത്തിയോ…??”” ഞങ്ങളെ കണ്ടതും അവന്മാർ ആക്കിയൊന്ന് ചിരിച്ചു
“” നാലക്ഷരം പഠിച്ചവരെ ബഹുമാനിക്കാൻ പടിക്കെടോ ആദ്യം…ന്നിട്ടുണ്ടാക്ക് മസ്സിലും പ** യും.. “” വിശാല് അവന്റെ സ്റ്റിരം സ്പോട് ആയ ലെഗ് ഏരിയ യിലേക്ക് വിട്ടു, അങ്ങോട്ടേക്കവുമ്പോ അധികം ആരും ചെല്ലില്ല അവന്റെ ഉറക്കത്തെ ശല്യപെടുത്താൻ, കേരളത്തിലെ ആണ്പിള്ളേർക്ക് ന്തിനാടാ സിക്സ് പാക്ക് ന്നാണ് വിശാലിന്റെയും തിയറി,
പിന്നെ വർക്ക് ഔട്ട് ഒക്കെ കഴിഞ്ഞു അവനേം വീട്ടിലാക്കി തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ അവന്റെ അമ്മ ഉണ്ടാക്കിയ ഫുഡും കഴിച്ചാണ് തിരിച്ചു വന്നത്, ഇപ്പോ വൈകിട്ടത്തെ ഭക്ഷണം അവിടുന്നാണ് ന്റെ… വേണ്ടെന്നൊക്കെ പറഞ്ഞു നോക്കി, എവിടെ കേക്കാൻ.., ഞാൻ ഒറ്റക്ക് ഉണ്ടാക്കിയാണ് കഴിക്കുന്നതെന്ന് അറിഞ്ഞത് മുതൽ ഞാൻ കേൾക്കാത്ത വഴക്കിനു കണക്കില്ല.
അങ്ങനെ ക്ലാസ്സ് തുടങ്ങിയിട്ട് ഒരു നാലാഴ്ച കഴിഞ്ഞതേ അറിഞ്ഞില്ല.. അതിനിടയിൽ ന്റെ ഉള്ളിലെ ഇഷ്ടം വളർന്നു പന്തലിച്ചിരുന്നു ന്ന് വേണേൽ പറയാം.. പക്ഷെ ഒന്ന് തുറന്ന് സംസാരിക്കാനുള്ള അവസരമൊന്നും കിട്ടിയില്ല.. മുൻപത്തെ പോലെയല്ല.. ന്നെ കാണുമ്പോൾ കണ്ണുരുട്ടാനും, ഇടക്ക് ചിരിച്ചു കാണിക്കാനും ഒക്കെ മാറിയിരുന്നു അവൾ..
പക്ഷെ അവളിലും ന്നിലും ഒരുപാട് ദൂരം അകൽച്ച ഉള്ളതായി തോന്നിയിരുന്നു നിക്ക്.