അത്രെയും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ… ആ ഹാളിൽ ഞാനും അവനും മാത്രം.. എന്റെ ഉള്ളിലെ ദേഷ്യമടങ്ങി അവൾ പറഞ്ഞപോലെ അവൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കണം ന്ന് മനസ്സ് പറയുന്നു., ഞാനവിടെ സോഫയിൽ തലക്ക് കയ്യും കൊടുത്തിരുന്നു… ഉള്ളിൽ എന്തൊക്കെയോ തോന്നലുകൾ… ഒന്ന് കരയണം ന്നുണ്ട് പക്ഷെ…!
“” മീനാക്ഷി…. “” ഒരു കൈ ന്റെ തോളിലമർന്നു, ഞാൻ ആ കയ്യിലേക്ക് നോക്കിയതും അതവിടെ നിന്നും വേർപ്പെട്ടു.
“” നീ ന്നോട് കാണിക്കുന്ന ഈ ദേഷ്യം നിക്ക് മനസിലാകും.., അതെങ്ങനെ പറഞ്ഞു നിന്നെ സമാധാനിപ്പിക്കണമെന്ന് നിക്ക് അറിയില്ല.. “”
“” നീയെന്താ പറഞ്ഞു വരണെ സിദ്ധു…ഒരു സഹതാപമാണോ നീ നിക്കിപ്പോ തരുന്നേ.. ആണെങ്കിൽ എനിക്കിപ്പോ അതിന്റെ ആവശ്യമില്ല..!
ശെരിയാ മോഹിച്ചു പ്പോയി നിന്നെ.. ഒരുപാട്… ജീവിതാവസാനവോളം നീ ന്റെ കൂടെ വേണം ന്നും ആശിച്ചു, ഞാനെന്നെക്കാളും നിന്നെ സ്നേഹിച്ചിരുന്നുടാ..വിശ്വസിച്ചിരുന്നെടാ,, ഒരു വാക്ക്… ഒരു വാക്ക് നിനക്കെന്നോട്……..!!
നിക്ക്… നിക്കിപ്പോ ന്റെ ജീവൻപോണ പോലെ തോന്നാ അറിയോ നിനക്ക്..? നിനക്കെന്ത് ല്ലേ.. മറ്റൊരാളുടെ വിഷമം നിനക്കറിയണ്ടല്ലോ.. “”
ന്റെ വാക്കുകൾക്ക് അവനൊന്ന് ചിരിച്ചതെ ഉള്ളു.. അവനെങ്ങനെ ഇത്രേം ക്രൂരനാകാൻ കഴിയുന്നു ന്നാണ് നിക്ക് മനസിലാകാത്തത്, അപ്പോളേക്കും അപർണ്ണ ഒരു ട്രെയിൽ കോഫിയുമായി വന്നിരുന്നു. അതാ ടിപ്പോയിൽ വെച്ച് അവളോരണം എടുത്ത് എനിക്ക് ഓപ്പോസിറ്റ് വന്നിരുന്നു,