നിശാഗന്ധി 2 [വേടൻ]

Posted by

“” ആ…യും ഊവും… മൊന്നുമല്ല വേടലെ… ആൻഡ്രേസ്സ… അതാ പേര്… “”

ന്റെ അവസ്ഥ കണ്ട് നിന്ന വിശാൽ ന്നെ സൈഡിൽ നിന്നുമൊന്ന് സഹായിച്ചു. ഈ കാര്യത്തിൽ…മിടുക്കനാ മിടുക്കൻ…

“” സോറി ആൻ… പെട്ടന്ന് കിട്ടിയില്ല… “”

ഞനൊന്ന് ചിരിച്ചു, ന്റെ ചിരിയിൽ അടുത്ത് നിൽക്കുന്നവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന ന്തോ ഉണ്ടെന്ന് പലരും പറഞ്ഞുള്ള അറിവുണ്ട്, അത് ഞാൻ നേരിട്ട് അറിഞ്ഞിട്ടും ഉണ്ട്, ന്തായാലും അവരെ നോക്കി ഞാൻ നല്ലൊരു ചിരി അങ്ങോട്ട് ചിരിച്ചു, അവളുടെ കൂടെ അപർണ്ണയും വർഷയും ഉണ്ടായിരുന്നു.

“” അത് സരില്ല… നമ്മളെല്ലാം പരിചയപെട്ടു വരുന്നതല്ലേ ഉള്ളു.. “”

അവളൊന്ന് ചിരിച്ചു, കൂടെ അവരും..

“” വർഷക്കെന്താ വേണ്ടേ… ബോണ്ടയോ.. അതോ ബിരിയാണിയോ..? “” കുട്ടത്തിൽ ഒരുത്തൻ ചാടി ഇടക്ക് കേറി.. അയ്യടാ ബിരിയാണി വാങ്ങാൻ വന്നിരിക്കുന്നവൻ… ഞാനവനെ പിടിച്ചവിടിരുത്തി.. ഉടനെ വിശാല്..

“” ടാ.. ടാ… നിയദ്യം സ്വന്തമായിട്ട് വല്ലതും വാങ്ങി കഴിക്ക്.. ന്നിട്ട് വർഷേ ഊട്ടാം… അയ്യാ വന്നേക്കുന്നവൻ…”” അതിന് എല്ലാരും ചിരിച്ചതും, ഞങ്ങൾ അവിടെ നിന്നാക്കി ഉച്ചക്കത്തെ ഫുഡ്‌..

പരുപാടി യെല്ലാം കഴിഞ്ഞു ഞങ്ങളു നേരെ ക്ലാസ്സിലേക്ക് വിട്ടു,

“” നിയെത്ര നാളായി ജിമ്മിൽ പോണ്… “” കാലിലെ ഷൂ ലൈസ് ലൂസ് ആയപ്പോ ഒന്ന് സ്ലോ ആയതാ ന്താടാ ന്ന് ചോദിച്ചു വന്ന വിശാലിനോട് നടന്നോളാൻ പറഞ്ഞു ഞാൻ അത് കെട്ടി, തിരിച്ചു നടക്കുമ്പോ ആൻ ന്നോട് ചോദിച്ചു,

‘” മെബി… ഒരു വർഷം മേലെ ആയി.. ന്തെടി…?? ” ഞാൻ മുന്നിൽ കിടന്ന കല്ലെല്ലാം തട്ടി തെറിപ്പിച്ചു അവൾക്കൊപ്പം നടന്നു,

Leave a Reply

Your email address will not be published. Required fields are marked *