നിശാഗന്ധി 2 [വേടൻ]

Posted by

“” ന്റെ ചെറുക്കാ നീയിന്നലെ അവിടെ കിടന്ന് കാണിച്ച ഷോ മൊത്തം കണ്ട് പെണ്ണ് ഫുൾ വിരണ്ടാ ഹോസ്റ്റലിൽ വന്നേ… അതിന്റെ പുറകെ തല്ലാനുള്ളപോലെ നിന്റെ വരവും… പിന്നെ പേടിക്കാതെ ഇരിക്കോ..? “”

അതാണ് ചേച്ചിക്ക് ന്നെ കാണുമ്പോ ഒരു പരുങ്ങൽ, ഞനൊന്ന് ചിരിച്ചു,

“” ന്റെ ചേച്ചി ഞാനദ്യമേ പറഞ്ഞയല്ലേ.. അതിവിടെ കാണിക്കാൻ പറ്റില്ലന്ന്.. അപ്പോ കാണിക്കാൻ പറഞ്ഞെന്നെ നിർബന്ധിച്ചു കാണിച്ചിട്ട്.. ഇപ്പൊ ഞനയോ കുറ്റക്കാരൻ.., ന്നിട്ട് ന്നെ കാണുമ്പോ ഒഴിഞ്ഞു മാറി നടക്കാ….””

ഞാൻ മുക്കത്ത് വിരൽ വെച്ചതും പുള്ളിക്കാരിക്ക് നാണം വന്നെന്ന് തോന്നുന്നു ആകെ ചുവന്നു തുടുത്തു,
ന്നെയൊന്ന് നോക്കി ചിരിച്ചിട്ട് അവർ മുന്നോട്ടേക് നടന്നു.

“” ഇനിയും മിണ്ടിയില്ലേ.. സത്യായിട്ടും ഞാൻ പുറകെന്ന് മറുകേല കേട്ട… “”

“” ഇവനിടി കൊള്ളനായി… “” കൂടെ നടന്നവൾ അടക്കം പറഞ്ഞതും കൊടുത്തു കൈകിട്ട് തന്നെയവൾ.. അവര് പോയതും ഞാൻ നേരെ കാന്റീൻ തപ്പി കണ്ട് പിടിച്ചു,

“” ന്താടാ ഒന്നും പറഞ്ഞില്ലേ… “” കാന്റീനിന്റെ മൂലക്കത്തെ ടേബിളിൽ ഇരുന്ന് ചായ മാത്രം കുടിച്ചോണ്ടിരുന്നവന്മ്മാരെ ഞനൊന്ന് നോക്കി, അത്യാവശ്യം ആളുകൾ ഉണ്ട് അവിടെ..

“” അവനെവിടെ… വിശാല്… “” ഞാനവിടെ വെച്ചിരുന്ന ചായ എടുത്ത് ചുണ്ടോട് ചേർത്തു, അതിന് അവന്മാര് പിറകിലേക്ക് കണ്ണ് കാണിച്ചതും,

“” ഗോപിയേട്ടാ… നമ്മക്കി കാന്റീൻ ഒരു ഫൈവ് സ്റ്റാർ സെറ്റപ്പിലേക്ക് മാറ്റിയാലോ ന്ന ഇപ്പോ ന്റെ പ്ലാൻ… “”

പിന്നിലായി ക്യാഷ് കൌണ്ടർ പോലൊരു മേശ ഇട്ടിട്ടുണ്ട്, അവിടെ തോളിലേക്ക് തോർത്തുമിട്ടൊരു മധ്യവയസ്കനിരിപ്പുണ്ട്, കഴിച്ച ഫുഡിന്റെ പൈസയുടെ ബാക്കി കൊടുക്കുന്ന തിരക്കിലായിരുന്നയാളോട് ചേർന്നൊരു കസേരയുമിട്ട് പുതിയ ബിസിനസ്‌ തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു ന്റെ ചങ്ക്‌ ന്ന് പറയുന്ന ആ നാറി.. കേവലം ഒരു പത്തു മിനിറ്റത്തെ പരിജയം മൂലം അയാളുടെ ബിസിനസ്‌ പാർട്ണർ ആകാൻ തയാറെടുക്കുന്ന അവന്റെ ആ മനസ്സിന് മുന്നിൽ ഞാൻ കൈ കൂപ്പി.. അവിടെ ഉള്ള ചിലരും, പുള്ളിയടക്കം ചിരിക്കുന്നുണ്ടെങ്കിലും അവനതിലൊന്നും ശ്രദ്ധിക്കാതെ കാര്യമായ ചിന്തായിലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *