“” മീനുവോ….? ആരുടെ മീനു…. മീനാക്ഷി.. അതാണ് ന്റെ പേര്.. “”
ന്റെ ശബ്ദം അവിടെയാകെ മുഴങ്ങി. അവൻ അവിടെ നിന്നും മുന്നോട്ട് നടന്നു, അപർണ്ണ ഞങ്ങള് രണ്ടാളേം മാറി മാറി നോക്കി,
“” അപർണ്ണ… ഇത്രെയും നാള് ഞാൻ നിങ്ങളോടെല്ലാം കള്ളം പറഞ്ഞാണ് കൂടെ നിന്നതും, അടുത്തതും ഒക്കെ.. ഇല്ലെന്ന് പറയാനോ… അതിലൊരു ന്യായികരണം നിരത്താനോ നിക്ക് ആവില്ല… കാരണം തെറ്റെന്റെ ഭാഗത്താണ്…. അത് ഞാൻ സമ്മതിക്കുന്നു… ങ്കിലും നിക്ക് പറയാനുള്ളതുടെ കേൾക്കാൻ നിങ്ങള് തയാറാകണം.. പ്ലീസ്.. “”
അവന്റെ വാക്കിൽ അത്രെയും സത്യസന്ധത നിറഞ്ഞിട്ടും ഞാൻ അത് പുച്ഛിച്ചു തള്ളി. കാരണം മറ്റൊന്നുമല്ല അവനോടുണ്ടായ ഇഷ്ടം അത് മാത്രം,
വെളിയിലേക്ക് പോകാൻ അപർണ്ണ യുടെ കൈ പിടിച്ചതും അവളത് ബലമായി കുതറിയെറിഞ്ഞു
“” ഓക്കേ… നീ പറ…ന്താ നിനക്ക് പറയാനുള്ളത്, “” അപർണ്ണ അവിടെകിടന്ന സോഫയിലേക്കിരുന്നു,
“” അപർണ്ണ… നീ ഇനിയും ഇവന്റെ വാക്ക് കേട്ട് ഇവിടിരിക്കാനാണോ ഭാവം…
നീ വരണുണ്ടോ ന്റെ കൂടെ.. “”
അവളുടെ വാക്ക് കേട്ടെനിക്ക് ദേഷ്യമാണ് വന്നത്.. ഇനിയും ന്തിന്…!
“” നിന്നെ ഇവിടെയാരും പിടിച്ചു നിർത്തിട്ടില്ല മീനു.. നിനക്ക് പോണോങ്കിൽ പോവാം..
ഇപ്പോളെന്നോട് സംസാരിക്കണമെന്നപേക്ഷിച്ചത് ഞാനറിയുന്ന സിദ്ധുവാണ്… നിന്നെപ്പോലെ ഇവനും ന്റെ സുഹൃത്താണ്. അപ്പോൾ അവൻ പറയുന്നത് കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്, ഒപ്പം നീയും….!
വെറുതെ ഒരാൾ ഒന്നും ചെയ്യില്ലല്ലോ…!! അതിലെന്തെങ്കിലും കാര്യമുണ്ടാവുമല്ലോ…!
അതല്ലയിനി നിന്റെ പെർപ്പോസൽ ഇവൻ നിരസിച്ചതിലുള്ള വിധ്വാശമാണെങ്കിൽ സോറി മീനു.. നിനക്ക് പോകാം… “”