“” നിയൊക്കെ ഏതാടാ ഇവിടെങ്ങും കണ്ടിട്ടില്ലാലോ… “”
“” ഇന്ന് ജോയിൻ ആയതേയുള്ളു.. അതാ നേരത്തെ കാണാമ്പറ്റാഞ്ഞേ… അല്ലേടാ…”” ഞനൊന്ന് മായപ്പെടുത്തി പറഞ്ഞു..സീനിയർ ആണേലും പെണ്ണ് കൊള്ളാം.. ജീൻസും ഒരു കളം കളം ഡ്രെസ്സുമാണ് ഇട്ടിരിക്കുന്നത്, കാണാനും അടിപൊളി
ഞാൻ നോക്കുന്ന കുട്ടത്തിൽ തന്നെ അവരും ന്നെ അടിമുടി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
“” ന്താടാ നിന്റെ പേര്…? “” അവര് വിശാലിന് നേരെ ചോദിച്ചതും അവൻ പേര് പറഞ്ഞു, ന്റെ പേര് ചോദിച്ചതും ഞാനും പറഞ്ഞു.
“” നിനക്ക് പാടാൻ അറിയോടാ… “” കൂട്ടത്തിലുള്ള ഒരു നാറി ചോദിച്ചതും
“” ഞാൻ പാടില്ല… പക്ഷെ..ന്റെ അമ്മാവൻ നന്നായിട്ട് പാടും..
എങ്കിലും നിങ്ങള് ആദ്യായിട്ട് പറഞ്ഞിട്ട് രണ്ട് വരി മൂളാതെയിരിക്കുന്നതേങ്ങനെയാ…. അതോണ്ട് പാടാം,
അപ്പടി പ്പോഡ്… പൊട്…പോട്… അസത്തി പൊട് കയ്യാലേ… ഇപ്പടി പോട്.. പൊട് പോട് ഇറുക്കി പൊട് കയ്യാലേ…
ഇന്ദ ആട്ടം പൊതുമാ ഇന്നും കൊഞ്ചോ വേണമാ.. “”
അവൻ കാര്യമായിട്ട് നിന്ന് കളിക്കാൻ തുടങ്ങി.. ഇനി ഞാൻ അറിയാതെ ഇവനാ സിഗരറ്റിൽ കൃത്യമം വല്ലതും കാണിച്ചോ ഈശ്വര….
ഒരു രണ്ട് സ്റ്റെപ് കൂടെ ഇട്ടിരുന്നേൽ ഞനൊരു ചവിട്ട് കൊടുത്തേനെ ന്നൊരു പ്ലാനിംഗിൽ ആയിരുന്നു, അപ്പോളാണ് ദൈവത്തെ പോലെ
“” ചീ… നിർത്തെടാ… “” അവൻ സാഷ്ടഗം വണങ്ങി സംഭവം ഉപേക്ഷിച്ചു.. ദൈവം കാത്തു..
“” നിനക്കറിയോടാ…?? ” ആ ചോദ്യം നിക്ക് നേരെ ആയി.. അപ്പോളേക്കും ഇവന്റെ കോപ്രായം കണ്ട് കഴിച്ചു കഴിഞ്ഞ പിള്ളേരടക്കം അവിടെ വന്നിരുന്നു.