“” പോടാ മലരേ… നിന്റെ തന്തേടെ….’”” ബാക്കി പറയുന്നതിന് മുന്നേ അവർ വീണ്ടും വിളിച്ചു,
“” വിശാൽ… വിളിച്ചത് കേട്ടില്ലേ… “”
അത് കേട്ടതും ചിറിയിലൂടെ ഒലിച്ച ഈത്തയും തൂത്ത്, അവൻ ന്നെയൊന്ന് നോക്കി വിളിച്ചു പറഞ്ഞു
“” മിസ്സ്… അച്ഛന്റെ പേര് സതീശൻ… “”
അവന്റെ മറുപടി കേട്ടതും പിള്ളാരും മിസ്സും അടക്കം ല്ലാരും ആർത്തു ചിരിക്കാൻ തുടങ്ങി, ഉടനെ സംഭവമെന്താണെന്ന് ചോദിച്ചുള്ള അവന്റെ മുരടനക്കവും വന്നു..
“” എടൊ താനിതെന്തൊക്കെയാ പറയുന്നേ… സ്വയം പരിചയപ്പെടുത്താനാ പറഞ്ഞെ അല്ലാതെ… വാ.. വാ രണ്ടും.. “”
അടുത്തിരുന്ന ന്റെ കാലിൽ ഒരു ചവിട്ടും കൂടെയൊരു തെറിയും പറഞ്ഞു അവൻ ന്നെ തള്ളി പുറത്താക്കി അങ്ങോട്ടേക്ക് നടന്നു കൂടെ ഞാനും.. ഞാൻ എണ്ണിറ്റതും ക്ലാസ്സുമുഴുവൻ ന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു പ്രതേകിച്ചു ഗേൾസിന്റെ സൈഡിൽ നിന്ന്.
ക്ലാസ്സിൽ അത്രെയും സൗന്ദര്യമുള്ള ആരും തന്നെയില്ലെന്ന് നിക്ക് ഉറപ്പിച്ചു പറയാൻ പറ്റും.
അതിനെ ഊട്ടിയുറപ്പിച്ചു നിക്ക് നേരെ വീഴുന്ന കണ്ണുകൾ നിക്കത് കാണിച്ചു തന്നു. ഞാൻ എല്ലാരേം നോക്കി നല്ലസലായി ചിരിച്ചു, ന്റെ ചിരി കാണാൻ നല്ല ഭംഗി ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതിന്റെ പുറത്താണ് ഈ കളി മുഴുവൻ.. ഈൗ….
“” അഹ് ഇനി രണ്ടാളും പറഞ്ഞോ…ആദ്യം സിദ്ധാർഥ് തന്നെ തുടങ്ങിക്കോ… “”
മിസ്സങ്ങനെ പറഞ്ഞതും ഞാൻ മുന്നിലേക്ക് കയറി നിന്നു.
“” ഓക്കേ മിസ്സ്….
ന്റെ പേര് സിദ്ധാർഥ് ആർ നാഥ് ന്നാണ്… ഞാനിവിടെ കുറച്ചപ്പുറം രാമശേരി ന്ന് പറയുന്ന സ്ഥലത്തുനിന്നാണ് വരുന്നത്… സത്യത്തിൽ ഞങ്ങളു രണ്ടാളും വൺ ഇയർ സ്കിപ് ചെയ്തിട്ടാണ് ഇവിടെ വന്നത്.. “”