നിശാഗന്ധി 2 [വേടൻ]

Posted by

ക്ലാസ്സ്‌ കണ്ടുപിടിച്ചു അതിനുള്ളിലേക്ക് കയറാൻ ഒരുങ്ങിയ വിശാലിനെ ഞാൻ കോളറിൽ പിടിച്ചു തടഞ്ഞു,

“” ഓടി ചെന്ന് കേറനത് നിന്റെ കുഞ്ഞമ്മേടെ മാപ്പളയുടെ വീടൊന്നുവല്ല… ദേ…..നോക്ക് അതാണ് മിസ്സ്‌..അങ്ങനെയൊരു സാധനം ഇവിടുണ്ടാവും… അപ്പൊ അവരോട് അനുവാദം ചോദിച്ചിട്ടെ കേറാവു അതിലോട്ട്…. മനസിലായാ…””

അവനത് ഇഷ്ടപ്പെട്ടില്ല ന്ന് അവന്റെ മുഖം കണ്ടപോളെ മനസിലായി, ഞാൻ അതിന് വല്യ വില കൊടുക്കാൻ പോയില്ല, സംസ്കാരമില്ലാത്തവൻ… ഹ്മ്മ്..

“” മിസ്സ്‌… “” അവനകത്തേക്ക് നീട്ടി വിളിച്ചു, അകത്തു നിന്നവരും മിസ്സും എല്ലാം അവനെ ഒന്ന് നോക്കി, അവന്റെ പിന്നിലായി ഒളിച്ചു നിന്നിരുന്ന ഞാൻ അവിടെ തന്നെ മാറാതെ നിന്നു,

“” മ്മ് ആരാ….ന്ത്‌ വേണം…?’” ന്നായിരുന്നു മിസ്സിന്റെ മറുപടി…

ഒരു വർഷത്തിന് ശേഷം പഠിക്കാൻ ആഗ്രഹവുമായി വന്ന ഞങ്ങളോട് ചോദിച്ച ചോദ്യം നീ യാരാണ് നിനക്ക് ന്തെര് വേണോന്ന്…

“” രണ്ട് ചായ പറയളിയാ….!!””

ഞാനവന്റെ പിന്നിൽ നിന്നും അവന് കേൾക്കാനായി മാത്രം പറഞ്ഞതാണെങ്കിലും, അകത്തുനിന്നുള്ള ചിരി കേട്ടപ്പോ മനസിലായി ല്ലാരും അത് വെടിപ്പായി കെട്ടിട്ടുണ്ടെന്ന്, അവൻ തല ചെരിച്ചേന്നെ നോക്കി പല്ലുകടിച്ചു,

“” ആരാ അത്…?? “” ഒരു അടക്കിപ്പിടിച്ച ചിരിയോടെ മിസ്സു വീണ്ടും തിരക്കിയപ്പോ

“” മാം… ന്യൂ ജോയിൻ ആണ്.. വിശാൽ… സിദ്ധാർഥ്… “”

അവൻ ഞങ്ങളെ പരിജയപ്പെടുത്തിയതും അവരകത്തേക്ക് വരാൻ കൈ കാണിച്ചു, ഞാൻ അധികം മുഖം കൊടുക്കാതെ, അതായത് പീഡന പ്രതികളെ ക്കൊണ്ട് പോകുന്ന പോലെ അവന്റെ നിഴലും പറ്റി കേറാൻ നോകിയെങ്കിലും അവര് കയ്യോടെ പിടിച്ചു,

Leave a Reply

Your email address will not be published. Required fields are marked *