നിശാഗന്ധി 2 [വേടൻ]

Posted by

“” എടാ ഞാൻ പറയുന്നതൊന്നു കേക്ക് നീ.. ന്നിട്ട് പറ.. “”

അവനൊന്ന് മയപ്പെടുത്തി, ഞാൻ അവനെ ശ്രദ്ധിക്കുന്നില്ല ങ്കിലും പറയുന്നതിന് കാതോർത്തു,

“” ഒരു കൊല്ലം കളഞ്ഞില്ലേടാ നമ്മള്..
ഇതാവുമ്പോ ഞാൻ നോക്കിട്ട് നിന്റെ പകുതി ഒറ്റപ്പെടലും തീരും.. നിന്റെ ഭാവിയും സേഫ് ആകും.. ഒന്നുല്ലേലും മുത്തശ്ശിയുടെ ആഗ്രഹമല്ലായിരുന്നോടാ ഇത്… “”

അവസാനത്തെ ഡയലോഗിൽ ഞാൻ വീണു..

“” ന്നാ പോണ്ടേ.. “” ഞനാ സിഗരറ്റ് താഴെയിട്ട് കാലുകൊണ്ട് ചവിട്ടി ഞെരിച്ചു,
കേട്ടതും അവനൊന്ന് ചിരിച്ചു, കൂടെ

“” ഓടി ചെന്ന് കേറാൻ
നിന്റെ മാമനല്ല അവിടെ അഡ്മിഷൻ തരുന്നേ.. നീയൊന്ന് വെയിറ്റ് ചെയ്യടാ കുട്ടാ നമ്മക് ശെരിയാക്കാം.. “”

പിന്നെ കാര്യങ്ങൾ എല്ലാം പഠിക്കാൻ ആഗ്രഹമുള്ള ഞങ്ങളു രണ്ടാളും കൂടെ ശെരിയാക്കി ചെന്നപ്പോളേക്കും ക്ലാസ്സ്‌ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരുന്നു.. സാരമില്ല… പഠിക്കാൻ പോകുന്നോർക്കല്ലേ അതിനെ പേടിക്കണ്ടതുള്ളു, ഞങ്ങൾക്കതില്ലല്ലോ… നേരെ കോളേജിലേക്ക് ക്കുള്ള റൂട്ട് പിടിച്ചു,
ഞനൊരു ഹാഷ് കളർ ഷർട്ടും ബ്ലാക് ജീൻസുമാണ് ധരിച്ചിരിക്കുന്നത്,
ജന്മനാ കാണാൻ കൊള്ളാവുന്നത് കൊണ്ടും നല്ല ബോഡി ഉള്ളത് കൊണ്ടും വേറൊന്നും പറയാനില്ല,

കോളേജിൽ എത്തി
പ്രിൻസിപ്പലിനെ കണ്ട് സംസാരിച്ചു ഇറങ്ങിയപ്പോ വഴിയിൽ കണ്ടൊരുത്തനോട് ക്ലാസ്സും ചോദിച്ചു മനസിലാക്കി നേരെ അങ്ങോട്ട് വെച്ച് പിടിച്ചു,

“” ബ്രോ ഈ ഫസ്റ്റ് ഇയർ ബി കോം…?? ‘”

“” നേരെ പോയി മൂന്നാമത്തെ ലെഫ്റ്റ്.. “” അവനൊരു താങ്ക്സും പറഞ്ഞു ഞങ്ങളു ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു,

Leave a Reply

Your email address will not be published. Required fields are marked *