ഞാൻ പുറത്തുചെന്നതും സ്നേഹ വീട്ടിൽ വിളിച്ചിട്ട് ഫോൺ തന്നു
ഞാൻ : ഹലോ അമ്മേ പറഞ്ഞോ
അമ്മ : സാറേ…
ഞാൻ : അമ്മേ. എന്നെ സാറെന്ന് ഒന്നും വിളിക്കണ്ട
അമ്മ : മക്കളെ ന്റെ മോള് ആദ്യായിട്ട ഇത്ര ദൂരെ. അതാണ് ഒരു പേടി. മോനെപ്പറ്റി അവൾ പറഞ്ഞു. അതാ ഒന്ന് സംസാരിക്കണം എന്ന് തോന്നി. അവളെ നോക്കികോണേ
ഞാൻ : അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട. ഇവിടെ യാതൊരു കുഴപ്പവും ഇല്ല. സമാധാനമായി ഇരിക്ക്. ശെരി എന്നാൽ.
ഞാൻ ഫോൺ സ്നേഹക്ക് കൊടുത്തിട്ട് ഓഫീസിൽ കേറി.
ടീം ഹെഡ്, സ്വന്തം നാട്ടുകാരൻ എന്നുള്ള പരിഗണന, ഞാൻ അവൾക് കൊടുത്ത സ്വാതന്ത്ര്യം ഞങ്ങൾ പരസ്പരം കൂടുതൽ. ലഞ്ച്, ടീ ബ്രേക്ക് എല്ലാം ഞങ്ങൾ ഒരുമിച്ചായി. ഞാൻ പതിയെ ആളെ ബോൾഡ് ആക്കി മാറ്റി. ആളുടെ ഹോസ്റ്റൽ ന്റെ ഫ്ലാറ്റിന്റെ കുറച്ചപ്പുറം ആണ്. കമ്പനി വണ്ടിയുണ്ട് അവിടേക്കു.
എനിക്ക് സ്നേഹയോട് തോന്നിയ ആ ഇഷ്ടം പെട്ടെന്ന് തന്നെ അവളോടുള്ള പ്രണയം ആയിമാറി. എനിക്ക് പറ്റിയ ഒരു പെണ്ണ്. പക്ഷെ പ്രണയം ഞാൻ തുറന്നുപറഞ്ഞില്ല. പറയാൻ പലവട്ടം ഒരുങ്ങിയതാണ് പക്ഷെ. അവൾ എങ്ങനെ പ്രതികരിക്കും എന്നുള്ള ടെൻഷൻ ഞാൻ അത് വേണ്ടെന്ന് വച്ച് ഉള്ളിൽ കൊണ്ടുനടന്നു.
ഒരു ദിവസം സ്നേഹക്ക് ഞാൻ msg ഇട്ടു. വർക്ക് കഴിഞ്ഞു പോകല്ലേ ഒന്ന് വെയിറ്റ് ചെയ്യണേ എന്നുപറഞ്ഞു. പറഞ്ഞപോലെ ആള് കാത്തുനിപ്പുണ്ടായിരുന്നു ഞാൻ അവളെയും കൂട്ടി ന്റെ ബൈക്കിനടുത്തേക് പോയി. വണ്ടി സ്റ്റാർട്ട് ചെയ്ത് കയറാൻ പറഞ്ഞു. ഒന്ന് മടിച്ചുനിന്നിട് ആള് കയറി. വൻസൈഡ് ഇരുന്നു. ഞാൻ വണ്ടിയെടുത് ഒരു തുണിക്കടയിൽ കയറി.
ഞാൻ :സ്നേഹ നീ നിന്റെ ഡ്രസിങ് സ്റ്റൈൽ ഒന്ന് മാറ്റണം.
സ്നേഹ : അത് ഞാൻ വേറെ മോഡൽ ഡ്രസ്സ് ഇടാറില്ല
ഞാൻ : ഇനി ഇടണം. നടക്ക് അകത്തോട്ട്