ഞാൻ : വായോ… ഇവിടെ ഇരിക്ക്. നിന്ന് കഴിക്കാൻ ആണോ പ്ലാൻ
സ്നേഹ : അല്ല ചേട്ടാ. അയ്യോ സോറി സർ അറിയാതെ….
ഞാൻ :അതൊന്നും പ്രശ്നമില്ല ഇവിടിപ്പോ നമ്മളല്ലേ ഉള്ളു. ഇതിപ്പോ ഓഫീസിൽ അല്ലാലോ.
സ്നേഹ : സർ… പിന്നെ…..
ഞാൻ : ഡോ ഞാനും തന്റെ നാട്ടുകാരനാ. താൻ എന്താ ചോദിക്കാൻ പൊന്നതെന്നും തന്റെ ടെൻഷനും എല്ലാം എനിക്ക് മനസിലാകും. ഒന്നുകൊണ്ടും പേടിക്കണ്ട. എന്തുണ്ടെലും എന്നോട് ചോദിച്ചോ. പേടിച്ചിരുന്നാൽ ഒന്നും നടക്കില്ല. നമ്മുടെ നാട്ടിലെ ജീവിതരീതിയല്ല ഇവിടെ. നമ്മളും മാറണം.
സ്നേഹ : മ്മ്…
വ
ഞാൻ : വീട്ടിൽ വിളിച്ചോ
സ്നേഹ : ഇല്ല.
ഞാൻ : കഴിച്ചിട്ട് വിളിക്. ധൈര്യമായി ഇരിക്. ഇല്ലേൽ വീട്ടുകാർക് ടെൻഷൻ ആകും. ഇപ്പൊ കഴിക്ക്
സ്നേഹ : ഓക്കേ…
ലഞ്ച് കഴിഞ്ഞു. ഞങ്ങൾ വീണ്ടും മീറ്റിംഗ് റൂമിൽ വന്നു. അവരുടെ ID, താമസം അങ്ങനെയുള്ള കാര്യങ്ങൾ സെറ്റ് ചെയ്തു. സ്നേഹ ഹോസ്റ്റലിൽ നില്കാൻ ആണ് പ്ലാൻ. ക്യാഷ് ലാഭിക്കാൻ ആണെന്ന് എനിക്ക് മനസിലായി. ന്റെ ജീവിത സാഹചര്യം തന്നെ. ഒറ്റമകൾ പാവപെട്ട സാധാരണ കുടുംബം.
പുതുതായി വന്നവരുടെ ഇന്നത്തെ പരിപാടികൾ കഴിഞ്ഞു അവരെ വിട്ടു. ചിലർക്ക് താമസം സെറ്റ് ചെയ്യാൻ ഉണ്ട് അവർ പലവഴിക്കായി പിരിഞ്ഞു. സ്നേഹ ഹോസ്റ്റലിലേക്കും പോയി. കുറച്ചുകഴിഞ്ഞ് ഫോൺ ബെല്ലടിച്ചു
ഞാൻ : ഹലോ
സ്നേഹ : ഞാനാ സ്നേഹയാ. സാർ ഇപ്പൊ ഫ്രീ ആണെകിൽ ഒന്ന് പുറത്തേക് വരാമോ.
ഞാൻ : ന്ത്പറ്റി. എനി പ്രോബ്ല0??
സ്നേഹ : ഏയ് ഒന്നൂല്ല. അമ്മക് സാറിനോട് ഒന്ന് സംസാരിക്കണം എന്ന്. വരാമോ?
ഞാൻ : മ്മ്. ദേ വരുന്നു.