‘എനിക്ക് ഇപ്പോൾ അങ്ങനെ വിഷമം ഒന്നുമില്ല..’
ഇഷാനി പറഞ്ഞു
‘പിന്നെ എന്താ ഇങ്ങനെ ഒക്കെ. അവിടെ പോയി അവരുടെ കൂടി കൂടാൻ മേലെ. അവന്റെ അടുത്ത് വേണ്ട. നിനക്ക് അല്ലാതെയും ഫ്രണ്ട്സ് ഇല്ലേ.. അവരൊക്കെ നിന്നോട് എന്ത് തെറ്റാ ചെയ്തേ…?
‘ഒന്നും ചെയ്തില്ല.. ഞാൻ..’
‘നിനക്ക് ഇപ്പോളും വിഷമം ഉണ്ട്. അതാണ് നിനക്ക് ഒന്നും എൻജോയ് ചെയ്യാൻ പറ്റാത്തത്. അത് പറ്റില്ല.. നീ മാറണം….’
രേണു നിർബന്ധത്തോടെ പറഞ്ഞു
‘മാറാം….’
ഇഷാനി പറഞ്ഞു
‘ഞാൻ അവനെ ന്യായീകരിക്കുവല്ല.. അവൻ ചെയ്തത് നൂറ് ശതമാനം തെറ്റാണ്.. പക്ഷെ അവൻ മനഃപൂർവം നിന്നെ ചീറ്റ് ചെയ്യില്ല.. അത് ആരെക്കാളും എനിക്ക് അറിയാം. അങ്ങനെ ഒക്കെ സംഭവിച്ചു.. അത് പോട്ടെ..’
‘ എനിക്കറിയാം അവൻ എന്നെ മനഃപൂർവം ചതിക്കില്ല എന്ന്.. പക്ഷെ എനിക്കത് മറക്കാൻ കഴിയുന്നില്ല.. ഞാൻ ലൈഫിൽ വേറെ ആരെയും സ്നേഹിച്ചിട്ടില്ല..’
ഇഷാനി സങ്കടത്തോടെ പറഞ്ഞു
‘അവനും അതേ.. പക്ഷെ ലൈഫ് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ എപ്പോളും പോണം എന്നില്ലല്ലോ.. നിങ്ങൾക്ക് പഴയ പോലെ നല്ല ഫ്രണ്ട്സ് ആയി ഇരിക്കാൻ പറ്റുമെങ്കിൽ അങ്ങനെ നോക്ക്. അവനോട് മിണ്ടാൻ പറ്റാത്തത് കൊണ്ടാണ് നീ ആക്റ്റീവ് അല്ലാതെ ഇരിക്കുന്നത്. അവൻ ആയിരുന്നല്ലോ നിന്നെ ഇവിടെ ആക്റ്റീവ് ആക്കിയത്…’
‘അവൻ ഇത് വരെ വേറെ ഒരു പെണ്ണിനേയും എന്നെ പോലെ കണ്ടിട്ടില്ല…..?
ഇഷാനി അതാണ് രേണുവിനോട് ചോദിച്ചത്.. ആ ചോദ്യത്തിൽ തന്നേ രേണുവിന് അവളുടെ ഉള്ളിലെ ഇഷ്ടം കെട്ട് പോയിട്ടില്ല എന്ന് മനസിലായി.. ഒരു ചെറിയ പുഞ്ചിരിയോടെ അവളോട് രേണു മറുപടി കൊടുത്തു