റോക്കി 6 [സാത്യകി] [Climax]

Posted by

റോക്കി 6

Rocky Part 6 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

എന്റെ കണ്ണുകൾക്ക് വല്ലാത്ത കനം അനുഭവപ്പെട്ടു.. മുമ്പിലെ ടീപ്പോയിൽ ഞാൻ മെല്ലെ തല ചായ്ച്ചു കിടന്നു. രാഹുൽ വന്നതായും എന്നോട് സംസാരിക്കുന്നതായും എനിക്ക് തോന്നി. ഒരു പക്ഷെ തോന്നൽ മാത്രമാകാം.. എന്റെ മനസ്സ് ദൂരെയെവിടെയോ മഞ്ഞു മൂടിയ ഒരു വലിയ മലയുടെ മുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു..

 

പുകച്ചുരുളുകൾ പോലെ മഞ്ഞ് എന്റെ കാഴ്ചയെ ഭാഗികമായി മറയ്ക്കുന്നുണ്ടായിരുന്നു. മലയ്ക്ക് മുകളിൽ ഇരിക്കുന്ന ക്ഷേത്രത്തിൽ തൊഴാൻ വരുന്നവർ ആരും ഇത്രയും മുകളിൽ മലയുടെ അപകടം പിടിച്ച ഈ ചേരുവിലേക്ക് വരാറില്ല. അത് കൊണ്ട് തന്നെ ഞാൻ ഒറ്റക്കായിരുന്നു.. ശ്രദ്ധയോടെ ചെറിയ കാൽവെയ്പ്പുകളോടെ ഞാൻ മലയുടെ അഗ്ര ഭാഗത്തു എത്തി.

 

താഴേക്ക് നോക്കുമ്പോൾ മഞ്ഞ് ഉണ്ടെങ്കിലും ഭീകരമായ താഴ്ച എനിക്ക് ദൃശ്യം ആകുന്നുണ്ടായിരുന്നു.. ഇത്രയും നേരം തോന്നാതിരുന്ന ഭയം മരണത്തിന് തൊട്ടടുത്തെത്തിയപ്പോൾ എനിക്ക് തോന്നി തുടങ്ങി. പക്ഷെ ഞാൻ മനസിനെ കൂടുതൽ ചിന്തിക്കാൻ വിട്ടില്ല. അലഞ്ഞു തിരിയലിനൊടുവിൽ എത്തിപ്പെട്ടതാണ് ഇവിടെ. ഇവിടെ വന്നപ്പോൾ തന്റെ യാത്രയുടെ അവസാനം ഇവിടെ ആകുമെന്ന് മനസ്സ് പറയുയുന്നതായി തോന്നി. നാളുകളായി മനസ്സിൽ കണക്ക് കൂട്ടിയ കാര്യം ഇവിടെ വച്ചു നടപ്പിലാക്കാം എന്ന് ഞാൻ ചിന്തിച്ചു. – ആത്മഹത്യ

 

ചെങ്കുത്തായ മലയാണ്. താഴെ വീണാൽ പൊടി പോലും കിട്ടില്ല. ബോഡി തപ്പിയെടുക്കാൻ തന്നെ പ്രയാസം ആണ്. അത് കൊണ്ട് തന്നെ മരണം ആരും അറിയാനും പോകുന്നില്ല. ഞാൻ അഗാധമായ ആ താഴ്ച്ചയിലേക്ക് വിറച്ചു കൊണ്ട് നോക്കി. എന്നെ ചൂഴ്ന്നെടുക്കാൻ കൊതിയോടെ ആ താഴ്ചയിൽ നിന്നും മരണം പതിയിരിക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ ചാടനായി മനസിനെ സജ്ജമാക്കി.. എല്ലാം ശൂന്യമാകുന്നതിന് മുമ്പ് പ്രിയപ്പെട്ട മുഖങ്ങൾ അവസാനമായി ഒരിക്കൽ കൂടി ഞാൻ മനസ്സിൽ കൊണ്ട് വന്നു..

Leave a Reply

Your email address will not be published. Required fields are marked *