ഇനിയും ഇവിടെ ഇരുന്നാൽ താൻ ചിലപ്പോൾ കരഞ്ഞു പോകുമെന്ന് ഇഷാനിക്ക് തോന്നി.. അവൾ അവിടുന്ന് മെല്ലെ എഴുന്നേറ്റു..
‘ഞാൻ എന്നാൽ പൊക്കോട്ടെ… അച്ഛനോട് ഞാൻ പോയി എന്ന് പറയണേ…’
‘പറയാം.. നീ കടയിലേക്ക് ആണോ…?
അർജുൻ ചോദിച്ചു
‘അതേ…’
അവൾ പറഞ്ഞു
‘എന്നാൽ കൊണ്ട് ആക്കി തരാം…’
‘അത് വേണ്ട.. ഞാൻ പൊക്കോളാം…’
ഇഷാനി വേണ്ടെന്ന് പറഞ്ഞിട്ടും അർജുൻ സമ്മതിച്ചില്ല.. അവരുടെ വണ്ടിയിൽ അവളെ കൊണ്ട് വിടാമെന്ന് അർജുൻ നിർബന്ധിച്ചു.. വണ്ടി എടുത്തു അതിൽ കയറുന്നതിനു മുമ്പ് അർജുന്റെ മുഖത്ത് നോക്കി ഇഷാനി പറഞ്ഞു..
‘എനിക്ക് നിന്നോട് വെറുപ്പ് ഉണ്ടെന്ന് നീ പറഞ്ഞില്ലേ..? ഞാൻ ഒരിക്കലും നിന്നെ വെറുത്തിട്ടില്ല.. അതിനെനിക്ക് ഒരിക്കലും കഴിയില്ല….’
അർജുന്റെ മറുപടി കേൾക്കാൻ കാത്ത് നിൽക്കാതെ അവൾ കാറിൽ കയറി.. മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും അവൾ ആ പറഞ്ഞത് അർജുന് ഒരുപാട് സന്തോഷം ഉണ്ടാക്കി.. അന്ന് വീട്ടിൽ നിന്ന് പിണങ്ങി പോയതിൽ പിന്നെ ഇന്നാണ് അവൾ അല്പം എങ്കിലും അടുപ്പം കാണിക്കുന്നത്.. അത് അവളുടെ നല്ല മനസ്സ്.. എന്തായാലും ഈ അടി കൊണ്ട് ഇങ്ങനെ എങ്കിലും ഒരു പ്രയോജനം ഉണ്ടായല്ലോ എന്ന് അർജുൻ ഓർത്തു..
എല്ലാവരെയും ഇത് ആക്‌സിഡന്റ് ആണെന്ന് വിശ്വസിപ്പിക്കാമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.. പക്ഷെ മഹാന് മാത്രം എന്തൊ സംശയം ഉള്ളത് പോലെ എനിക്ക് തോന്നി.. അന്ന് വൈകിട്ട് പുള്ളി അതെന്നോട് ചോദിക്കുകയും ചെയ്തു..
‘ഒരു ബൈക്ക് ആക്‌സിഡന്റ് ആയാലുള്ള പരിക്ക് ഒക്കെ കാണുമ്പോൾ എനിക്ക് മനസിലാകും.. സത്യം പറ.. ഇതെന്ത് പറ്റിയതാ…?