ഇഷാനി അവിടെ തന്നെ നിന്ന് കൊണ്ട് അവരെ ശ്രദ്ധിച്ചു.. അവന്റെ നെറ്റിയിൽ ഒരു കെട്ടുണ്ട്. എന്നിട്ടാണോ രാഹുൽ ഒന്നുമില്ല എന്ന് പറഞ്ഞത്.. അവനൊക്കെ ഇത് നിസാരം ആയിരിക്കും… കയ്യിലും കേട്ടൊക്കെ ഉണ്ടല്ലോ.. ഇവൻ എന്ത് കരുതി ആണ് വണ്ടി ഓടിക്കുന്നത്.. ഒരു ശ്രദ്ധയും ഇല്ല.. ഇഷാനിക്ക് അർജുനോട് സങ്കടവും ദേഷ്യവും ഒക്കെ തോന്നി.. കൃഷ്ണ ആണേൽ അവനോട് പെരുമാറുന്ന രീതി കണ്ടിട്ട് ഇഷാനിക്ക് ഒട്ടും പിടിക്കുന്നുമില്ലായിരുന്നു.. അവന്റെ കയ്യിൽ തടവുന്നു, നെറ്റിയിൽ പിടിക്കുന്നു.., അവന് വെള്ളം വായിൽ ഒഴിച്ച് കൊടുക്കുന്നു.. ഇതിനൊക്കെ ഇവൾക്ക് എന്ത് അധികാരം… ഇഷാനി വാതിൽപ്പടിയിൽ നിന്ന് ഉള്ളിൽ ഉറഞ്ഞു തുള്ളി..
ഈ നശിച്ച സാധനം ഇനി എപ്പോളാണാവോ ഇവിടുന്ന് കെട്ടി എടുക്കുന്നത്.. ഇഷാനി കൃഷ്ണയെ ഉള്ളിൽ പ്രാകി.. താൻ ഇപ്പോൾ അവിടേക്ക് ചെന്നാൽ അവനോട് മനഃസമാദാനം ആയി ഒന്നും സംസാരിക്കാൻ പറ്റില്ല ആ ജന്തു അവിടെ ഉള്ളോണ്ട്.. എന്നെ കാണിക്കാൻ അവൾ കുറെ കൂടി അവനോട് അടുപ്പം അഭിനയിക്കും.. അതുറപ്പാണ്.. തനിക്ക് കണ്ട്രോൾ പോയി അവിടെ ഇരിക്കുന്ന വല്ലതും എടുത്തു അവളുടെ തലയിൽ അടിക്കുമോ എന്ന് വരെ ഇഷാനിക്ക് തോന്നി.. തല്ക്കാലം അവിടോട്ട് ചെല്ലണ്ട. ഇവിടെ എവിടെയെങ്കിലും മാറി നിൽക്കാം.. അവൾ പോയി കഴിഞ്ഞു അർജുന്റെ അടുത്ത് ചെല്ലാം..
അങ്ങനെ കരുതി ഇഷാനി മാറി പോയി ഒരു സീറ്റിൽ ഇരുന്നു. അപകടം പറ്റിയപ്പോ കൃഷ്ണ കൂടെ ഉണ്ടായിരുന്നോ..? രണ്ടും കൂടി ഒരുമിച്ചാണ് ക്ലാസ്സ് കട്ടാക്കിയത്.. അതൊക്കെ ഇഷാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പക്ഷെ കൃഷ്ണയ്ക്ക് പരിക്ക് ഒന്നുമില്ലല്ലോ.. ആക്‌സിഡന്റ് ആണേൽ രണ്ട് പേർക്കും എന്തെങ്കിലും ഉണ്ടാകേണ്ടത് അല്ലേ. ഇനി ആക്‌സിഡന്റ് ആയി കഴിഞ്ഞു അർജുൻ അവളെ വിളിച്ചത് ആണോ..? അതാണേലും ഇല്ലേലും ആക്‌സിഡന്റ് ആയി കഴിഞ്ഞു അവൻ അവന്റെ ഫ്രണ്ട്സിനോട് മാത്രം വിളിച്ചു പറഞ്ഞു.. തന്നോട് ഒന്നും പറഞ്ഞില്ല.. എനിക്ക് ആക്‌സിഡന്റ് ഉണ്ടായപ്പോൾ അവനെ അല്ലേ ഞാൻ ആദ്യം വിളിച്ചത്.. അതും പിണക്കം ഉള്ളപ്പോൾ തന്നെ ആയിരുന്നു.. പക്ഷെ അവനൊരു കാര്യം വന്നപ്പോൾ വേറെ ആരെങ്കിലും പറഞ്ഞു വേണം ഞാൻ അറിയാൻ…