‘അങ്കിൾ ഇതെങ്ങനെ ഇവിടെ…? ആര് പറഞ്ഞു…?
ഞാൻ ചോദിച്ചു
‘അതൊക്കെ ഞാൻ അറിഞ്ഞു.. അവൻ നല്ലപോലെ പേടിച്ചിട്ടുണ്ട്.. ഞാൻ അതാ നേരിട്ട് വന്നു നിന്നെ കണ്ട് ഒന്നും ഇല്ലെന്ന് ബോധ്യപ്പെടുത്താൻ വന്നെ..’
അച്ഛൻ പേടിച്ചു കാണുമെന്നു എനിക്ക് അറിയാമായിരുന്നു. അച്ഛൻ പറഞ്ഞിട്ട് ആകും അങ്കിൾ വന്നത്
‘പേടിക്കാൻ മാത്രം ഒന്നുമില്ല.. കുറച്ചു തൊലി പോയി.. കുറച്ചു സ്റ്റിച്ച് ഉണ്ട്.. പിന്നെ ഏതൊക്കെയോ സ്കാനിംഗ് റിപ്പോർട്ട് വരാനുണ്ട്.. അത് വന്നു പ്രശ്നം ഒന്നും ഇല്ലേൽ പോകാം..’
ഞാൻ പറഞ്ഞു
‘ നീ തന്നെ ഉണ്ടായിരുന്നുള്ളോ..?
അങ്കിൾ കൃഷ്ണയെ നോക്കി എന്നോട് ചോദിച്ചു..
‘അല്ല.. ഇവളും ഉണ്ടായിരുന്നു.. ഇവൾക്ക് ഭാഗ്യത്തിന് ഒന്നും പറ്റിയില്ല..’
ഞാൻ അത് പറഞ്ഞപ്പോ അങ്കിൾ അവിശ്വസനീയതയോടെ അവളെ നോക്കി.. കള്ളത്തരം ആണെന്ന് പുള്ളിക്ക് പിടി കിട്ടിയോ..? ഇനി അവളെ ഓർമ വന്നതാണോ പുള്ളിക്ക്.. പണ്ട് കൃഷ്ണ വെള്ളം അടിച്ചു ഫിറ്റ് ആയി ഇരുന്ന സമയത്തു ഞാൻ അവളെ താങ്ങി പിടിച്ചു കൊണ്ട് പോകുന്നത് അങ്കിൾ കണ്ടിട്ടുണ്ട്.. ഒരുപക്ഷെ ആ പെണ്ണ് തന്നെ ആണോ ഇതെന്ന് നോക്കിയതാവും.
‘ഡോക്ടർ വേറൊന്നും പറഞ്ഞില്ലല്ലോ.. ഞാൻ ഒന്ന് കണ്ട് സംസാരിച്ചിട്ട് വരാം..’
അങ്കിൾ പറഞ്ഞു..
‘അതൊന്നും സാരമില്ല അങ്കിൾ.. എന്തെങ്കിലും ഉണ്ടേൽ ഞാൻ വിളിക്കാം..’
ഞാൻ പറഞ്ഞു.. കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അങ്കിൾ വെളിയിലേക്ക് ഇറങ്ങി..
അവിടുന്ന് ഇറങ്ങി ഹോസ്പിറ്റൽ വളപ്പിൽ നിന്ന് ഫോണിൽ ദേവരാജൻ ഒരു നമ്പർ ഡയൽ ചെയ്തു.. മറുതലക്കൽ ഒരു ഹലോ വന്നു..