പാൽ പോലെ നിലാവ് പൊഴിയുന്ന രാത്രയിൽ മാനത്തെ പൂർണ്ണചന്ദ്രനെ നോക്കി ഞാൻ കിടന്നു. ഇഷാനി എന്റെ നെഞ്ചിൽ തല ചായ്ച്ചു കണ്ണടച്ചു എന്നെ കെട്ടിപ്പിടിച്ചു കിടന്നു.. നഗ്നരായി പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന ഞങ്ങളെ കണ്ട് വാനിലെ നക്ഷത്രങ്ങൾ നാണിച്ചു കണ്ണ് ചിമ്മി.. ഇഷാനിയുടെ മുടിച്ചുരുളുകളിൽ ഞാൻ എന്റെ വിരലോടിച്ചു ചിന്താമഗ്നനായി കിടന്നു…
വിശ്വസിക്കാൻ പ്രയാസമുള്ള ഞങ്ങളുടെ പ്രണയകഥ ഉള്ളിലോർത്തു ഞാൻ അങ്ങനെ കിടന്നു.. ഇങ്ങനെ ഒക്കെ സംഭവിക്കണം എന്നായിരിക്കും വിധി. സത്യത്തിൽ അന്ന് ഇഷാനിയുടെ ജീവൻ ഞാൻ രക്ഷിക്കുക ആയിരുന്നോ അതോ അവൾ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ വേണ്ടി അവിടെ വന്നതാണോ..? ആ അപകടത്തിനു ശേഷമാണ് ആത്മഹത്യ എന്ന ചിന്ത ഞാൻ വെടിഞ്ഞത്. മുന്നിൽ വെളിച്ചം ഇല്ലെങ്കിലും ജീവിക്കാൻ ഞാൻ തീരുമാനിച്ചത്.. അറിയാതെ ആണെങ്കിലും ഞങ്ങൾ തമ്മിൽ രക്ഷിച്ചു.. അറിയാതെ പിന്നെയും കണ്ട് മുട്ടി.. പ്രണയിച്ചു.. വഴക്കിട്ടു.. വീണ്ടും ഒന്നിച്ചു.. ഒരിക്കലും പിരിയാൻ കഴിയാത്ത വിധം.. ഇപ്പോളെന്റെ ശരീരത്തോട് ഒട്ടി കിടക്കുന്ന പോലെ എന്റെ ആത്മാവിൽ അവൾ പാതി ലയിച്ചു ചേർന്നു…
വാത്സല്യത്തോടെ അവളുടെ നെറുകയിൽ ഞാൻ ചുംബിച്ചു.. മുടിയിഴകളിൽ നിന്ന് അവളുടെ സൗരഭ്യം എനിക്ക് അനുഭവപ്പെട്ടു.. അവളുടെ ദേഹം ഉരഞ്ഞു ഉരഞ്ഞു എനിക്കുമിപ്പോ അതേ ഗന്ധം ആണ്.. ശിവഭൂതങ്ങൾ കാവൽ നിൽക്കുന്ന കുത്തനെ ഉള്ള മലയുടെ മുകളിൽ വച്ചു ഞാൻ കണ്ട നീളൻ മുടിയുള്ള പട്ട് പാവാടക്കാരി, കോളേജിന്റെ വരാന്തയിൽ വച്ചു ഭയന്നു എന്റെ പിന്നിൽ ഒളിക്കാൻ ശ്രമിച്ച മുടി മുറിച്ച സുന്ദരി, ജീവിതത്തിൽ ആദ്യമായി പ്രണയം എങ്ങനെ ഉണ്ടെന്ന് എന്നെ ഒരു വിരൽ സ്പർശത്തിലൂടെ പഠിപ്പിച്ച നാണക്കാരി, ഒരുപാട് വേദനിപ്പിച്ചിട്ടും വെറുക്കാതെ എന്നിലേക്ക് തിരിച്ചു വന്ന എന്റെ ഇഷാനിക്കുട്ടിയെ, വരിഞ്ഞു മുറുക്കി എന്നിൽ മുല്ലവള്ളി പോലെ പടർന്നു കിടക്കുന്ന ശില്പഭംഗിയെ ഞാൻ ഒരുപോലെ മനസിൽ കണ്ടു…