‘ഉണ്ട്. പറഞ്ഞിട്ടുണ്ട്.. ഏതോ ഒരു ചേട്ടന്റെ കാര്യം..’
ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൾക്കത് ഓർമ്മ വന്നു
‘ഓ അത്. നീ അതൊക്കെ ഓർത്തു വച്ചിരിക്കുവാ അല്ലേ..? അത് ഉണ്ടായിരുന്നു..’
അവൾ സമ്മതിച്ചു.. അവൾക്ക് വേറെ ഒരാളോട് ക്രഷ് ഉണ്ടായിരുന്നു എന്ന് കേട്ടപ്പോ എനിക്ക് ചെറിയൊരു വിഷമം തോന്നി. പിന്നെ മനുഷ്യർ അല്ലേ പലരോടും ഇഷ്ടം ഒക്കെ തോന്നാം. സ്വാഭാവികം.. അതൊക്കെ പണ്ടല്ലേ.. ഞാൻ തന്നെ എന്നെ ആശ്വസിപ്പിച്ചു
‘അപ്പോൾ ക്രഷ് ഉണ്ടായിരുന്നു. അത് പോലെ എന്നെ കണ്ടില്ലേൽ വേറെ ആളോട് ക്രഷ് തോന്നും.. ഇഷ്ടം തോന്നും.. ‘
ഞാൻ പറഞ്ഞു
‘ഇല്ല…’
അവൾ തറപ്പിച്ചു പറഞ്ഞു
‘അതെന്താ..? നിനക്ക് അയാളോട് ക്രഷ് ഉണ്ടായിരുന്നു, എന്നോട് ഇഷ്ടം ഉണ്ടായിരുന്നു. എന്നെ കണ്ടില്ല എങ്കിൽ വേറെ നല്ല ഏതെങ്കിലും ചെക്കൻ നിന്റെ മനസിൽ കയറിയേനെ …’
ഞാൻ പറഞ്ഞു
‘എന്റെ മനസിൽ ആകെ ഒരാളെ കയറിയിട്ടുള്ളു. അത് നീയാണ്….’
ഇഷാനി പ്രണയം തിളങ്ങുന്ന മിഴികളോടെ പറഞ്ഞു
‘അപ്പോൾ ആദ്യത്തെ ആളോ….?
എനിക്ക് സംശയം ആയി
‘എടാ പൊട്ടാ… അതും നീ തന്നെ ആണ്…’
അവൾ പറഞ്ഞു
‘ഞാനോ…? അത് നിന്റെ പണ്ടത്തെ ക്രഷ് എന്നല്ലേ പറഞ്ഞത്..? അപ്പോൾ എങ്ങനെ ഞാനാകും…?
‘നീയാകും.. കാരണം നിന്നെ അന്നേ എനിക്ക് അറിയുന്ന കൊണ്ട്…’
അവൾ കള്ളച്ചിരിയോടെ പറഞ്ഞു
‘എന്നെ നിനക്ക് കോളേജിനു മുന്നേ അറിയാമോ…?
ഞാൻ ചോദിച്ചു
‘ഉം…’
അവൾ ചിരിച്ചു കൊണ്ട് മൂളി
‘എവിടെ വച്ചു…?
എനിക്ക് സംശയം ആയി
‘ഞാൻ സ്വപ്നത്തിൽ കണ്ടു ഇയാളെ…’
അവൾ കളിയാക്കി പറഞ്ഞു