‘അവിടെ എഴുതാൻ പറ്റിയ പാട്ട്…’
അവൾ കളിയാക്കി പറഞ്ഞു. പിന്നെ എന്റെ നെഞ്ചിൽ തല വച്ചു എന്റെ ഹൃദയത്തോട് പാടുന്ന പോലെ അവൾ മൂളി
‘എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..’
മേലെ ആകാശത്തെ മൂകതാരങ്ങളും താഴെ ഞങ്ങളുടെ ചെറിയ പൂളിനെയും സാക്ഷിയാക്കി ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു..
‘ഞാൻ ആലോചിക്കുവായിരുന്നു ഞാൻ എത്ര ലക്കി ആണെന്ന്..’
എന്റെ നെഞ്ചിൽ വിരലോടിച്ചു കിടക്കവേ അവൾ സംസാരിക്കാൻ തുടങ്ങി.
‘അതെന്താ…?
ഞാൻ ചോദിച്ചു
‘ഞാൻ ആശിച്ചത് ഒക്കെ എനിക്ക് കിട്ടി.. കുട്ടിക്കാലത്ത് ഫാമിലി ആയിരുന്നു എന്റെ ഏറ്റവും വലിയ ദുഃഖം.. കുറച്ചു താമസിച്ചാണെങ്കിലും എനിക്കത് കിട്ടി.. പിന്നെ നിന്നെയും…’
അവൾ പറഞ്ഞു
‘ ഞാനല്ലേ സത്യത്തിൽ ലക്കി.. നിന്നെ പോലൊരു തങ്കക്കുടത്തെ കിട്ടിയത് കൊണ്ട്..’
ഞാൻ അവളുടെ പുറത്ത് തലോടി പറഞ്ഞു
‘പൊക്കല്ലേ ചേട്ടാ..’
അവൾ ചിരിച്ചു
‘അല്ലല്ലോ.. ഉള്ളത് അല്ലേ.?
‘ഞാനാണ് ലക്കി.. നിന്നെ കണ്ടില്ലേൽ ഞാനിപ്പോ വേറെ ആരെയേലും ഒക്കെ കെട്ടിപ്പോയേനെ. എനിക്കത് ഓർക്കാൻ കൂടി വയ്യ..’
അവൾ പറഞ്ഞു
‘എന്നെ കണ്ടില്ലേലും നിനക്ക് ചേരുന്ന വേറെ ചെത്തു പിള്ളേരെ കിട്ടിയേനെ..’
ഞാൻ പറഞ്ഞു
‘എനിക്ക് ചെത്തു പിള്ളേർ ഒന്നും വേണ്ട. നിന്നെ മതി.. വേറെ ആരോടും എനിക്ക് ഒരിഷ്ടവും തോന്നിയിട്ടില്ല ഇന്നേ വരെ..’
അവൾ പറഞ്ഞു
‘അത് വെറുതെ.. നിനക്ക് ഒരു ക്രഷ് പണ്ട് ഉണ്ടായിരുന്നു എന്ന് നീ എന്നോട് ഇടയ്ക്ക് പറഞ്ഞിട്ട് ഉണ്ടല്ലോ…?
ഞാൻ അവളോട് ചോദിച്ചു
‘ഞാനോ എപ്പോ..?
അവൾ ചോദിച്ചു