ഇഷാനി ശരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണ്. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന അവളെ അവളുടെ പേരപ്പനും പേരമ്മയും അതറിയിക്കാതെ ആണ് വളർത്തിയത്. അവരായിരുന്നു അവളുടെ അച്ഛനും അമ്മയും. ഇപ്പൊ ഇതാ അവൾക്ക് അവളുടെ അമ്മയെ തിരിച്ചു കിട്ടിയിരിക്കുന്നു.. ഇവിടെ ഒരച്ഛനെയും.. അവൾ ഇനി അനാഥത്വത്തെ കുറിച്ച് ചിന്തിക്കുക കൂടിയില്ല…
അവൾക്ക് കിടക്കാൻ വേറെ മുറി റെഡി ആക്കിയിരുന്നു. പക്ഷെ എല്ലാരും കിടന്നു കഴിഞ്ഞു അവൾ എന്റെ മുറിയിലേക്ക് വന്നു. ഞങ്ങൾ കുറെ നേരം സംസാരിച്ചു ഇരുന്നു. അവളുടെ നാട്ടിലെ പുതിയ വിശേഷങ്ങൾ ഒക്കെ നോൺ സ്റ്റോപ്പ് ആയി അവൾ പറഞ്ഞു. ശിവാനി ആയി എല്ലായിടത്തും കറങ്ങാൻ പോയത്, അവളെ നീന്താൻ പഠിപ്പിച്ചത്, വയലിൻ പഠിപ്പിക്കുന്നത്… അങ്ങനെ ഈ നാളുകൾക്ക് ഇടയിൽ അവളൊരു ജന്മം ജീവിച്ചു തീർത്ത കഥ എന്നോട് പറഞ്ഞു.. അതിനിടയിൽ അവളുടെ അമ്മയുടെ ഫോണും വന്നിരുന്നു.. ഇവിടെ നേരത്തെ നിന്ന വീട്ടിൽ നിന്നിട്ട് നാളെ നാട്ടിലോട്ട് വരുമെന്നാണ് അവൾ പറഞ്ഞത്…
‘ഒരു വിധത്തിൽ ആണ് ഞാൻ ഇവിടെ തന്നേ പഠിക്കാൻ അമ്മയെ കൊണ്ട് സമ്മതിപ്പിച്ചേ..’
ഫോൺ വച്ചു കഴിഞ്ഞു ഇഷാനി പറഞ്ഞു
‘അത് ഉറപ്പിച്ചോ..?
ഞാൻ ചോദിച്ചു
‘ആഹ്.. ഞാൻ ഒത്തിരി നാൾ കൂടി അമ്മയുടെ അടുത്ത് തിരിച്ചു വന്നതല്ലേ.. പിന്നെയും പിരിഞ്ഞു ഇരിക്കാൻ വയ്യെന്ന്.. ഞാൻ പിന്നെ നമ്മുടെ കോളേജിന്റെ അത്ര നല്ല കോളേജ് ഒന്നും അവിടെ ഇല്ല, പിന്നെ ഇവിടെ എനിക്ക് പെട്ടന്ന് അഡ്മിഷൻ എല്ലാം ശരിയാകുമെന്ന് ഒക്കെ തട്ടി വിട്ടു…’
ഇഷാനി പറഞ്ഞു