‘രവിയച്ഛനോ..?
ഇഷാനി ചോദിച്ചു
‘ആ.. ആ അച്ഛൻ അയച്ചു തരുന്നത് ആണ്.. കുറെ ഫോട്ടോസ് ഉണ്ട് അമ്മയുടെ അടുത്ത്..’
ശിവാനി പറഞ്ഞു
‘രവിയച്ഛൻ എന്റെ ഫോട്ടോസ് അമ്മയ്ക്ക് അയച്ചു കൊടുത്തോ..?
ഇഷാനിക്ക് അത് വിശ്വാസം ആയില്ല
‘അതേ.. എന്റെ അമ്മയും അച്ഛനും ഒരു തവണ ചേച്ചിയെ കൊണ്ട് പോകാൻ നിങ്ങളുടെ നാട്ടിൽ വന്നിട്ടുണ്ട്..’
‘എന്നെ കൊണ്ട് പോകാനോ..? ഞാനത് കേട്ടിട്ടില്ലല്ലോ…’
അങ്ങനെ ഒന്നു സംഭവിച്ചിരുന്നു എങ്കിൽ താനത് ആരിൽ നിന്നെങ്കിലും കേട്ടേനെ എന്ന് ഇഷാനിക്ക് അറിയാമായിരുന്നു
‘ചേച്ചി അന്ന് കുഞ്ഞാണ്.. അന്ന് ഞാൻ ഉണ്ടായിട്ട് ഇല്ല.. പക്ഷെ വീട്ടിൽ വരുന്നതിന് മുന്നേ ആ അച്ഛൻ അമ്മ വരുന്നത് അറിഞ്ഞു വന്നു വഴക്ക് ഉണ്ടാക്കി. ചേച്ചിയെ കാണാൻ പോലും സമ്മതിച്ചില്ല..’
ശിവാനി പറഞ്ഞു
‘എന്നോട് ആരും ഈ കാര്യം പറഞ്ഞിട്ടില്ല..’
ഇഷാനി പറഞ്ഞു
‘വീട്ടിൽ എത്തുന്നതിനു മുന്നേ അമ്മയെ കണ്ടത് കൊണ്ടാകും ആരും അറിയാഞ്ഞത്. അല്ലേൽ ചേച്ചിയോട് പറയണ്ട എന്ന് വച്ചതാകും.. സത്യത്തിൽ അന്ന് അവർ വന്നത് ചേച്ചിയെ കൊണ്ട് പോകാൻ ആയിരുന്നു..’
ശിവാനി അത് പറഞ്ഞപ്പോ ഇഷാനിക്ക് അതൊട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല
‘എന്നെ കൊണ്ട് പോവാനോ….?
ഇഷാനി ഞെട്ടലോടെ ചോദിച്ചു.
‘മ്മ്മ്.. അമ്മയ്ക്ക് ചേച്ചിയെ വിട്ടിട്ട് പോന്നത് കൊണ്ട് ഭയങ്കര കരച്ചിൽ ആയിരുന്നു.. എന്റെ അച്ഛൻ അത് കൊണ്ട് ചേച്ചിയെ കൊണ്ട് വരാൻ വേണ്ടി നാട്ടിലേക്ക് വന്നു.. പക്ഷെ ആ രവിയച്ഛൻ സമ്മതിച്ചില്ല.. ചേച്ചിയെ കാണാൻ പോലും വരരുത് എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കി.. ചേച്ചിയെ പൊന്ന് പോലെ നോക്കിക്കോളാം എന്റെ അമ്മയുടെ കൂടെ ചേച്ചിയെ വിടില്ല എന്നൊക്കെ പറഞ്ഞു കുറെ വഴക്ക് ഇട്ടു. ലാസ്റ്റ് അമ്മയ്ക്ക് ചേച്ചിയെ കാണാതെ തിരിച്ചു പോരേണ്ടി വന്നു.. ഇതൊക്കെ അമ്മ പിന്നെ പറഞ്ഞു ഞാൻ കേട്ടത് ആണ്.. ചേച്ചിയുടെ രവിയച്ഛനോട് ചോദിച്ചാൽ മതി.. പറഞ്ഞു തരും..’