‘മോൾ എന്നേക്കാൾ നന്നായി മലയാളം പറയുന്നുണ്ടല്ലോ.. ഇവിടെ ആണോ പഠിച്ചത് ഒക്കെ..?
ഇഷാനി അനിയത്തിയോട് ചോദിച്ചു. അവളുടെ അച്ഛനും അമ്മയും മലയാളികൾ അല്ല. എന്നിട്ടും അവൾ നല്ലത് പോലെ മലയാളം പറയുന്നുണ്ട്..
‘ഞാൻ ഇവിടെ ആ ജനിച്ചത്.. പഠിച്ചതും എല്ലാം ഇവിടെ തന്നേ..’
ശിവാനി പറഞ്ഞു
‘അച്ഛൻ….?
ഇഷാനി മടിയോടെ ആണേലും ചോദിച്ചു
‘അച്ഛൻ എനിക്ക് അഞ്ചു വയസുള്ളപ്പോൾ മരിച്ചു.. ഡെങ്കിപ്പനി ആയിരുന്നു..’
അവൾ പറഞ്ഞു
‘ ചേച്ചിയെ പറ്റി നിനക്ക് അറിയാമായിരുന്നോ…?
ഇഷാനി ചോദിച്ചു
‘അറിയാം.. അമ്മ എന്നോട് കൊച്ചിലെ തന്നെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു ചേച്ചി ഉണ്ടെന്ന്…’
ശിവാനി പറഞ്ഞു
‘ശരിക്കും…?
ഇഷാനി വിശ്വാസം വരാതെ ചോദിച്ചു
‘അതേ.. ഞാൻ എന്റെ ഫ്രണ്ട്സിനോട് എല്ലാം ഞങ്ങൾ രണ്ട് പേരാണ് ചേച്ചി ഉണ്ടെന്ന് ഒക്കെ ആണ് പറഞ്ഞിട്ടുള്ളെ..’
തനിക്ക് പക്ഷെ ഇങ്ങനെ ഒരു അനിയത്തി ഉള്ളത് അറിയില്ലായിരുന്നല്ലോ എന്ന് ഇഷാനി ഓർത്തു. അറിഞ്ഞു കഴിഞ്ഞപ്പോളും അവൾ തന്റെ ആരുമല്ല എന്നാണ് താൻ പറഞ്ഞതും.. ഇഷാനിക്ക് അപ്പോൾ പറഞ്ഞത് ഓർത്തു വിഷമം ആയി
‘എന്നെ കണ്ടിട്ടുണ്ടോ ഇതിന് മുന്നേ..?
ഇഷാനിക്ക് ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു
‘പിന്നെ.. കുറെ തവണ.. ചേച്ചിയുടെ ഫോട്ടോ ഒക്കെ ആയിരുന്നു ആദ്യം എനിക്ക് കാണിച്ചു തന്നെ..’
അവൾ പറഞ്ഞു
‘എന്റെ ഫോട്ടോയോ..? ഏത് വയസ്സിലെ..?
ഇഷാനി ചോദിച്ചു
‘കുറെയുണ്ട്.. ചേച്ചിയുടെ അച്ചന്റെ ചേട്ടൻ ഇല്ലേ…?