ഞാൻ പറഞ്ഞു
‘അവരെ ഞാൻ പോയി കണ്ടാൽ… അതിന് എന്നോട് എന്റെ അച്ഛന്റെ ആത്മാവ് പൊറുക്കില്ല..’
അവൾ പറഞ്ഞു
‘പൊറുക്കും.. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്..’
ഞാൻ പറഞ്ഞു
‘എനിക്ക് അത് അങ്ങനെ ക്ഷമിക്കാൻ പറ്റുന്ന കാര്യം അല്ലടാ…’
ഇഷാനി തൊണ്ട ഇടറി എന്നോട് ചേർന്നു എന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് പറഞ്ഞു. അവൾ വല്ലാതെ തളർന്നിരിക്കുന്നു. ശരീരം കൊണ്ടല്ല, മനസ്സ് കൊണ്ട്
‘പറ്റും. പറ്റണം.. എന്നോട് നീ ക്ഷമിച്ചില്ലേ..? അത് പോലെ അമ്മയോടും ക്ഷമിക്ക്.. പിന്നെ നീ അവരെ കാണുകയോ വിശേഷം തിരക്കുകയോ ഒന്നും വേണ്ട.. ഒരു തവണ എന്റെ കൂടെ വന്നു അമ്മയെ ഒന്ന് കണ്ടാൽ മതി…’
‘നീ പറഞ്ഞാൽ ഞാൻ കേൾക്കാം.. ഒരു തവണ..’
അവൾ എന്നെ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു
‘ഞാൻ പറഞ്ഞത് കൊണ്ടല്ല.. തനിക്ക് സ്വയമേ തോന്നിയത് കൊണ്ട് വാ..’
ഒടുവിൽ അവൾ വരാമെന്ന് ഏറ്റു. ഒരല്പം മടിയോടെ ആണെങ്കിലും ഇഷാനി എന്റെ കൂടെ വന്നു. അമ്മ കിടക്കുന്ന ബെഡിന് അരികിൽ ശിവാനി ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോ അവൾ പെട്ടന്ന് എഴുന്നേറ്റു.. അമ്മ മയക്കത്തിൽ ആയിരുന്നു.. ഞാൻ ഇഷാനിയെ പിടിച്ചു ശിവാനി ഇരുന്ന കസേരയിൽ ഇരുത്തി.. ഇഷാനി എന്ത് ചെയ്യണം എന്നറിയാതെ അമ്മയുടെ മുഖത്ത് നോക്കി ഇരുന്നു. ശിവാനി പേടി കൊണ്ടാണോ നാണം കൊണ്ടാണോ ഇഷാനിക്ക് പുറം തിരിഞ്ഞു എന്തോ തപ്പുന്ന ഭാവത്തിൽ നിന്നു. ഞാൻ അവളെ പിടിച്ചു ഇഷാനിക്ക് നേരെ നിർത്തി..
‘ആഹാ ഇതാരാ വന്നെ…?
പെട്ടന്ന് പിന്നിലൂടെ ഒരു സ്ത്രീയുടെ ശബ്ദം ഇഷാനി കേട്ടു. ലേഖ ചേച്ചി..