‘നീ എന്താ അങ്ങനെ കാണിച്ചത്…? അവൾക്ക് എന്ത് വിഷമം ആയി കാണും…?
ഞാൻ ചോദിച്ചു
‘ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു…?
അവൾ ശുണ്ഠിയോടെ ചോദിച്ചു
‘എന്തെങ്കിലും ഒക്കെ ഒന്ന് സംസാരിച്ചു കൂടെ..?
‘എനിക്ക് അതിനോട് ഒന്നും സംസാരിക്കാൻ ഇല്ല..’
അവൾ പറഞ്ഞു
‘അങ്ങനെ പറയാതെ.. നിന്റെ അനിയത്തി ആണത്..’
ഞാൻ പറഞ്ഞു
‘അല്ല.. എനിക്ക് അങ്ങനെ ഒരു അനിയത്തി ഇല്ല. എനിക്ക് കൂടപ്പിറപ്പ് രണ്ട് പേരെ ഉള്ളു..’
അവൾ നാട്ടിലെ സഹോദരിമാരുടെ കാര്യം ഉദ്ദേശിച്ചു പറഞ്ഞു
‘അപ്പോൾ ശിവാനി ആരാ…? അതും നിന്റെ അമ്മയുടെ മകൾ തന്നെ ആണ്..’
ഞാൻ പറഞ്ഞു
‘എന്റെ അച്ഛന്റെ മരണത്തിന് കാരണം ആയ രണ്ട് പേരുടെ മകൾ.. അവൾ എന്റെ അനിയത്തി അല്ല..’
ഇഷാനി ദേഷ്യത്തോടെ പറഞ്ഞു
‘അച്ഛന്റെയും അമ്മയുടെയും കുറ്റം കാരണം ആ കുട്ടിയോട് നിനക്ക് എന്താണ് പ്രശ്നം…?
ഞാൻ പിന്നെയും ചോദിച്ചു
‘എനിക്ക് പ്രശ്നം ഉണ്ട്…’
അവൾ പറഞ്ഞു
‘അപ്പോൾ ഞാനോ…? എന്റെ അച്ഛൻ പണ്ട് എന്തൊക്കെ ചെയ്തിട്ടുണ്ട്.. ഞാൻ അങ്ങനെ ആണോ..? എന്നോട് നിനക്ക് പ്രശ്നം ഉണ്ടോ..?
‘അർജുൻ നീ കൂടുതൽ എന്നോട് സംസാരിക്കേണ്ട.. ഞാൻ പോകുവാ..’
അവൾ പോകാൻ എഴുന്നേറ്റു.. ഞാൻ പിന്നെയും അവളെ കൈയിൽ പിടിച്ചു ഇരുത്തി.
‘ഇരിക്കടി ഇവിടെ… ഞാൻ ഇവിടെ നിന്നെ കൊണ്ട് വന്നത് ശിവാനിയെ മാത്രം കാണിക്കാൻ അല്ല…’
ഞാൻ പറഞ്ഞു
‘പിന്നെ….?
‘നിന്റെ അമ്മ.. അമ്മ ഇവിടെ ഉണ്ട്…?
ഞാൻ പറഞ്ഞു