ആ കുട്ടിയുടെ മുഖത്തും ഭാവവ്യത്യാസം ഉണ്ടായിരുന്നു. അടുതത്തോട്ട് വന്നപ്പോൾ ആണ് അവളും ഇഷാനിയെ കണ്ടത്. ഇഷാനിയെ കണ്ടപ്പോൾ അവളുടെ മുഖം വല്ലാതെ വിഷമിച്ചു. ഒരു പേടി അവളുടെ മുഖത്ത് തളം കെട്ടി.. അവൾ ടെൻഷനോടെ അർജുനെ നോക്കി. അർജുൻ അവളുടെ തോളിൽ പിടിച്ചു അവളെ ഇഷാനിയുടെ അടുത്തേക്ക് നീക്കി നിർത്തി
‘ദേ ഇതാണ് നീ അന്വേഷിക്കുന്ന ആൾ. ശിവാനി.. എന്റെ അനിയത്തിക്കുട്ടി..’
അർജുൻ അവളെ ഇഷാനിയുടെ മുന്നിലേക്ക് പിടിച്ചു നിർത്തി
‘ നിന്റെയും….!
അർജുൻ അത് പറയുന്നതിന് മുമ്പ് തന്നെ ഇഷാനിക്ക് അത് മനസിലായിരുന്നു. ശിവാനിയുടെ മുഖത്തേത് വെറും സാദൃശ്യം അല്ലെന്ന് അവൾക്ക് മനസിലായിരുന്നു. ആരുടെ മുഖം ആണോ തനിക്ക് കിട്ടിയിട്ടുള്ളത് അതേ മുഖം തന്നെ ആണ് ഈ കുട്ടിക്കും.. തന്റെ ചോരയെ ഇഷാനി തിരിച്ചറിഞ്ഞു.. തന്റെ മുന്നിൽ നിൽക്കുന്ന ശിവാനി വല്ലാതെ ഭയന്ന് നിൽക്കുന്നത് ഇഷാനി കണ്ടു.. അവളോട് എന്തെങ്കിലും സംസാരിക്കണോ…? ഇഷാനിക്ക് എന്ത് ചെയ്യണം എന്നറിയില്ല.. പെട്ടന്ന് എന്തോ തോന്നലിൽ ഇഷാനി തിരിഞ്ഞു നടന്നു. അർജുൻ പിന്നിൽ നിന്ന് വിളിച്ചത് കേട്ടിട്ടും അവൾ നിന്നില്ല.. എത്രയും പെട്ടന്ന് ഇവിടുന്ന് പോകണം എന്ന് മാത്രം കരുതി ഇഷാനി വേഗത്തിൽ ആശുപത്രിയുടെ പുറത്തേക്ക് നടന്നു…
ഹോസ്പിറ്റലിന് പുറത്ത് എത്തിയപ്പോ ആണ് അർജുൻ പിന്നാലെ ഓടി വന്നു അവളെ തടഞ്ഞത്. ഇഷാനി തിരിച്ചു വരാൻ കൂട്ടാക്കാത്തത് കൊണ്ട് അർജുൻ അവളുമായി അടുത്തുള്ള ഒരു ഹോട്ടലിൽ കയറി രണ്ട് ചായ പറഞ്ഞു. അവിടെ ഇരുന്ന് സമാധാനം ആയി അവളോട് സംസാരിക്കാം. എടിപിടി എന്ന് പറഞ്ഞാൽ അവൾ വാശി കാണിക്കുകയെ ഉള്ളു