‘നിന്നോട് എന്ത്..?
‘എന്നോട് ദേഷ്യം ഉണ്ടോ..?
ഞാൻ ചോദിച്ചു
‘പോടാ.. നീ അല്ലേ ബെസ്റ്റ് ഫ്രണ്ട്.. നിന്നോട് എനിക്ക് എന്തിനാ ദേഷ്യം.. ചിലപ്പോൾ ഞാൻ ചൂടായെന്ന് ഒക്കെ ഇരിക്കും. പക്ഷെ എനിക്ക് ദേഷ്യം ഒന്നുമില്ല അങ്ങനെ..’
അവൾ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു. ഒരുപാട് ഒരുപാട് നാളുകൾക്കു ശേഷമാണ് ലച്ചു എന്നോട് ഇങ്ങനെ ചേർന്നു ഇരിക്കുന്നത്.
‘നീ കഴിഞ്ഞ എൽ ക്ലാസ്സിക്കോ കണ്ടിരുന്നോ ലച്ചു..?
ഞാൻ ചുമ്മാ ചൊറിയാൻ വേണ്ടി ചോദിച്ചു
‘ഇപ്പൊ എനിക്ക് നിന്നോട് ദേഷ്യം തോന്നുന്നുണ്ട്..’
ലച്ചു എന്റെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു. മുറിഞ്ഞു പോയ ഒരു സൗഹൃദം അവിടെ തളിരിടുകയായിരുന്നു.. ലച്ചു ആയുള്ള കമ്പിനി ഞാൻ ഒരുപാട് മിസ്സ് ചെയ്തിരുന്നു.. ഞങ്ങൾ സൗഹൃദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നത്. പെട്ടന്ന് മഹാന്റെ ആളുകൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. ഞാൻ എഴുന്നേറ്റ് കൈ കൊണ്ട് കുഴപ്പമില്ല എന്ന് കാണിച്ചു.. വണ്ടിയിൽ പദ്മ ആയിരുന്നു..
ഞങ്ങൾ കൃഷ്ണയെ പതിയെ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു. അവൾ ലച്ചുവിന്റെ കയ്യിൽ തോൾ ചായ്ച്ചു പതിയെ നടന്നു കാറിലേക്ക് കയറി.. നല്ല ഉറക്കം കണ്ണുകളിൽ തട്ടി നിൽക്കുന്നത് കൊണ്ട് കാറിൽ കയറിയപ്പോൾ തന്നെ അവൾ ലച്ചുവിന്റെ മടിയിൽ കിടന്നു ഉറങ്ങാൻ തുടങ്ങി..
അവർ കാറിൽ കയറി പോയി കഴിഞ്ഞാണ് ഞാനും ഇഷാനിയും ശരിക്കൊന്ന് സംസാരിക്കുന്നത്.. സംസാരത്തിന് മുമ്പ് വീടിന് ഉള്ളിലേക്ക് കയറിയ നിമിഷം തന്നെ ഇഷാനി എന്റെ ദേഹത്തേക്ക് ഒരു കുട്ടിയെ പോലെ പാഞ്ഞു കയറി.. എന്റെ മുഖം മുഴുവൻ അവൾ ചുംബനം കൊണ്ട് മൂടി.. അവളുടെ കവിളിലും ചൊടിയിലും കണ്ണിലും എല്ലാം ഞാനും മുത്തമേകി..