‘നീ കഴിച്ചില്ലേ..?
അവൾ എന്നോട് ചോദിച്ചു
‘എനിക്ക് വേണ്ട..’
ഞാൻ പറഞ്ഞു
‘പപ്പി ഇപ്പൊ വരും. അവിടുന്ന് ഇറങ്ങിയിട്ടുണ്ട്..’
ലച്ചു പറഞ്ഞു
‘അവളോട് പറഞ്ഞോ..?
ഞാൻ ചോദിച്ചു
‘ഇല്ല.. നമ്മുടെ കാര്യം അറിഞ്ഞതിൽ അവൾ വയലന്റ് ആയി എന്ന് മാത്രേ ഞാൻ പറഞ്ഞിട്ടുള്ളു.. പപ്പിക്ക് എങ്ങനാടാ നമ്മുടെ കാര്യം അറിയുന്നേ…?
ലച്ചു എന്നോട് ചോദിച്ചു
‘അതന്നു നിന്റെ അച്ഛന്റെയും അമ്മയുടെയും വെഡിങ് അന്നിവേഴ്‌സറിക്ക് നമ്മളെ കണ്ട് അവൾക്ക് ഡൌട്ട് ഉണ്ടായിരുന്നു. പിന്നെ എന്നോട് വന്നു ചോദിച്ചപ്പോൾ തന്നെ അവൾക്ക് മനസിലായി.. ഞാൻ പിന്നെ നിന്നോട് പറഞ്ഞില്ല എന്നെ ഉള്ളു..’
ഞാൻ പറഞ്ഞു. എന്റെ ഉള്ളിൽ ഇനി ഒരു ബോംബ് കൂടെ പൊട്ടാതെ ഇരിക്കുന്നുണ്ട്. അത് പദ്മയുമായുള്ള ചുറ്റിക്കളി ആയിരുന്നു. അവളായി അത് ആരോടും പറയില്ല ഞാനായും പറയാൻ പോണില്ല. അത് കൊണ്ട് അതിനി പൊട്ടാൻ സാധ്യത ഇല്ലെന്ന് എനിക്ക് തോന്നി..
‘നീ ആരെയോ ഭയങ്കരമായി തല്ലിയെന്ന് അവൾ പറഞ്ഞു..’
ലച്ചു എന്നെ നോക്കി പറഞ്ഞു
‘ആ.. ഒരുത്തൻ.. ഒരു നായിന്റെ മോൻ.. അവളെ പേടിപ്പിച്ചു.. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…’
ഞാൻ പറഞ്ഞു
‘എടാ.. അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ.. അവർ അവളെ…?
ലച്ചു വിഷണ്ണയായ് ചോദിച്ചു
‘ഹേയ്.. അവർ ഒന്നും ചെയ്തില്ല…’
‘പക്ഷെ അവൾ വല്ലാതെ പേടിച്ചു.. ഒരു തവണ ഉറക്കം ഉണർന്ന് വല്ലാതെ പേടിച്ചു കരഞ്ഞു.. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.. ഇഷാനി ആണ് അവളെ പിന്നെ ആശ്വസിപ്പിച്ചത്.. ഞാൻ ചേച്ചി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..’
ലച്ചു പറഞ്ഞു