‘ആ മാപ്പ് ഇനി എനിക്ക് കേൾക്കണ്ട..’
ഇഷാനി പറഞ്ഞു
‘അയാം സോറി.. ഇപ്പൊ എനിക്ക് ഈഗോ ഒന്നുമില്ല.. എനിക്ക്.. എനിക്ക്.. കിട്ടേണ്ടത് കിട്ടി.. ഞാൻ ചെയ്തതിന് ഉള്ള ശിക്ഷ ആണ് എന്റെ അനിയത്തിക്ക് ദൈവം കൊടുത്തത്. അതും നിന്റെ മുന്നിൽ വച്ചു തന്നെ..’
ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി
‘നീ കരയാതെ ഇരിക്ക്. ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ അതിന്…’
അവൾ കരയുന്നത് കണ്ടപ്പോ ഇഷാനിക്ക് പാവം തോന്നി
‘ഇത്.. ഇത് എനിക്ക് ആയിരുന്നു കിട്ടേണ്ടത്.. ഞാൻ ആയിരുന്നു നിന്നെ ദ്രോഹിച്ചത്.. പക്ഷെ എന്റെ പാവം അനിയത്തിയെ ആണ് എനിക്ക് പകരം ശിക്ഷിച്ചത്.. അത് ആണ് എനിക്കുള്ള ശിക്ഷ.. അയാം സോറി ഇഷാനി.. സോറി..’
ലച്ചു വാവിട്ട് കരയാൻ തുടങ്ങി
‘നീ എന്തൊക്കെ ആണ് ഈ വിചാരിക്കുന്നത്..? പഴയത് ഒക്കെ ഞാൻ എപ്പോളെ മറന്നു. എനിക്ക് നിന്നോട് അങ്ങനെ ദേഷ്യം ഒന്നുമില്ല. അന്ന് കല്യാണത്തിന് നിന്നോട് മിണ്ടാൻ ഞാൻ ആണ് അവനെ പറഞ്ഞു വിട്ടത് തന്നെ. എനിക്ക് പകയും വൈരാഗ്യവും ഒന്നുമില്ല. നീയൊ കൃഷ്ണയോ നശിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല..’
ഇഷാനി പറഞ്ഞു
‘നീ അങ്ങനെ ആഗ്രഹിച്ചെന്ന് അല്ല ഞാൻ പറഞ്ഞത്.. ഞാൻ ഇതെല്ലാം അർഹിക്കുന്നുണ്ടെന്നാ..’
വിങ്ങിക്കൊണ്ട് ലച്ചു പറഞ്ഞു
‘നീ കണ്ണ് തുടയ്ക്ക്..’
ഇഷാനി അവളുടെ ഷോൾ ലച്ചുവിന് നേരെ നീട്ടി. അത് കൊണ്ട് കണ്ണീരൊപ്പിയിട്ട് ലച്ചു അവളെ നോക്കി. താൻ കരയുന്നത് കണ്ട് അവൾ വല്ലാതെ ആയി. അവളുടെ തോളിനൊപ്പം മുറിഞ്ഞു കിടക്കുന്ന മുടി ലച്ചു ശ്രദ്ധിച്ചു. നീണ്ട സമൃദ്ധമായ അവളുടെ പഴയ മുടി ലച്ചു മനസ്സിൽ ഓർത്തു. അത് ചുരുട്ടി പിടിച്ചു കണ്ടിച്ചു വിട്ട ദിവസം അവളുടെ മനസ്സിൽ ഓടിയെത്തി. പശ്ചാത്താപവിവശയായി ലച്ചു കൈനീട്ടി അവളുടെ മുടിയിൽ തലോടി