‘അത് ശരിയാ..’
ഞാൻ പറഞ്ഞു
‘ഇനി എന്താ..?
ഫൈസി എന്നോട് ചോദിച്ചു
‘ഇനി ഒന്നുമില്ല.. നീ വിട്ടോ.. പെണ്ണുമ്പിള്ള തിരക്കും ഇനിയും താമസിച്ചാൽ..’
ഞാൻ പറഞ്ഞു
‘എടാ ദേവരാജന്റെ കാര്യം എങ്ങനാ..? എന്താണ് അയാളുടെ പ്രശ്നം..?
ഫൈസി എന്നോട് ചോദിച്ചു
‘അതൊക്കെ നമുക്ക് നാളെ നോക്കാമെടാ.. നീ ചെല്ല്..’
ഞാൻ പറഞ്ഞു.
അവനെ ഉന്തി തള്ളി വിട്ടിട്ട് വീട്ടിലേക്ക് എന്ന പോലെ ഞാൻ പോയി. പക്ഷെ എന്റെ ലക്ഷ്യം ദേവരാജൻ തന്നെ ആയിരുന്നു. നാളത്തേക്ക് അത് നീട്ടി വയ്ക്കാൻ എനിക്ക് വയ്യായിരുന്നു.. അവിടേക്ക് പോകുന്നതിന് മുമ്പ് ഞാൻ ഇഷാനിയെ വിളിച്ചു കൃഷ്ണ എങ്ങനെ ഉണ്ടെന്ന് തിരക്കി. അവൾ മയങ്ങി എന്ന് ഇഷാനി പറഞ്ഞു.
കൃഷ്ണ മയങ്ങിയപ്പോ അടുത്തിരുന്ന ലച്ചു മെല്ലെ എഴുന്നേറ്റു. ഇഷാനി ഹോളിൽ സോഫയിൽ ഇരിക്കുന്നത് അവൾ കണ്ടു. അവളോട് സംസാരിക്കാമെന്ന് വച്ചു ലച്ചു ഇഷാനിയുടെ അടുത്ത് പോയി ഇരുന്നു.. ഇഷാനി പക്ഷെ അവളെ മൈൻഡ് ചെയ്തില്ല..
‘ഇഷാനി… താങ്ക്സ്…’
ഒരു മടിയോടെ ആണെങ്കിലും ലച്ചു പറഞ്ഞു
‘എന്തിന്…?
ഇഷാനി മുഖം ചുളിച്ചു ചോദിച്ചു
‘അവളെ കെയർ ചെയ്തതിന്.. പിന്നെ.. പിന്നെ എല്ലാത്തിനും.. അർജുനോട് അവൾക്ക് വേണ്ടി സംസാരിച്ചതിന്…’
ലച്ചു പറഞ്ഞു
‘മ്മ്….’
ലച്ചുവിനോട് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇഷാനി മൂളി
‘നിനക്ക് എന്നോട് അടക്കാൻ പറ്റാത്ത അത്ര ദേഷ്യം ഉണ്ടെന്ന് എനിക്കറിയാം. ഞാൻ അത് പോലെ ദ്രോഹം നിന്നോട് ചെയ്തിട്ടുണ്ട്.. അത് എല്ലാം തെറ്റായി പോയി എന്ന് തോന്നിയിട്ട് പോലും ഞാൻ നിന്നോട് മാപ്പ് പറയാൻ തയ്യാറല്ലായിരുന്നു.. അതെന്റെ ഈഗോ…’
ശബ്ദം ഇടറി ലച്ചു പറഞ്ഞു