‘ മതി… അവൻ ചത്ത് പോകും..’
അയാൾ പറഞ്ഞു. അയാളെ ഒന്നു നോക്കിയിട്ട് പിന്നെയും ഇടിക്കാൻ തുനിഞ്ഞപ്പോൾ അയാൾ പറഞ്ഞു
‘അവൻ ആ കൊച്ചിനെ പേടിപ്പിച്ചതെ ഉള്ളു… ദേഹത്തു തൊട്ടില്ല.. ഇനി മതിയാക്ക്..’
താടിക്കാരൻ പറഞ്ഞു.
ഇടി നിർത്തി ഞാൻ തമിഴന്റെ മുഖം ഒന്നു കൂടി നോക്കി. മുഖം ഉണ്ടെന്ന് അറിയാൻ പറ്റാത്ത പോലെ ഇടിച്ചു കുളമാക്കിയിട്ട് ഉണ്ട് ഞാൻ.. ഞാൻ മെല്ലെ എഴുന്നേറ്റ്.. അവരുടെ ആളുകൾ അവനെ എടുത്തു വണ്ടിയിലേക്ക് കയറ്റി. അവന് ജീവൻ ഉണ്ടോന്ന് എനിക്ക് സംശയം തോന്നി. അപ്പോളേക്കും മഹാൻ എന്റെ അടുത്തേക്ക് വന്നു. മിനറൽ വാട്ടർ ഒരു കുപ്പി കൊണ്ട് ഞാൻ കയ്യിലെ ചോര കഴുകി കളഞ്ഞു. പിന്നെയും ചോര പൊടിഞ്ഞു വരുന്നുണ്ടായിരുന്നു.. അത് എന്റെ കയ്യിലെ തന്നെ ചോര ആയിരുന്നു
കൈ കഴുകി ഞാൻ കാറിലേക്ക് കയറി.. കൃഷ്ണ ഈ രംഗം ഒക്കെ കണ്ട് വല്ലാതെ പേടിച്ചിരുന്നു. ഞാൻ അടുത്തിരുന്നപ്പോൾ അവൾ എന്റെ തോളിലേക്ക് മെല്ലെ ചാഞ്ഞു.. വീട്ടിലേക്ക് പോകുന്ന വഴി കാറിൽ ആരും സംസാരിച്ചില്ല.. ക്ഷീണം കൊണ്ട് ആവണം കൃഷ്ണ പെട്ടന്ന് തന്നെ മയങ്ങി.. വീടിന് മുന്നിൽ എത്തിയപ്പോൾ ലച്ചുവും ഇഷാനിയും അപ്പോളും വാതിൽക്കൽ രണ്ട് സൈഡിൽ മാറി നിൽക്കുന്നുണ്ടായിരുന്നു.. ഞാൻ കൃഷ്ണയേ പതിയെ തട്ടി വിളിച്ചു. അവൾ കണ്ണ് തിരുമ്മി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ലച്ചു അവളുടെ അടുത്തേക്ക് ഓടി വരുന്നത് ആണ്.. കൃഷ്ണയുടെ മുന്നിൽ കരഞ്ഞു അവളെ ഇമോഷണൽ ആക്കല്ലെന്ന് ഞാൻ ലച്ചുവിനോട് മയത്തിൽ പറഞ്ഞു നോക്കിയെങ്കിലും അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. രണ്ട് സഹോദരിമാരും കെട്ടിപിടിച്ചു കരഞ്ഞു..