റോക്കി 6 [സാത്യകി] [Climax]

Posted by

 

അതിന് ചില തെളിവുകൾ ആ ഫാക്ടറിയിൽ നിന്നും ലോറിയിൽ നിന്നും തന്നെ ഞങ്ങൾക്ക് കിട്ടിയിരുന്നു. ഡ്രഗ്സ് ആയി നേരിട്ട് ബന്ധിപ്പിക്കുന്ന ഒന്നും തന്നെ അതിൽ ഇല്ലെങ്കിലും അവര് അവിടെ ഉള്ളത് സജീവിന്റെ അറിവോടെ ആണെന്ന് അതിലൂടെ മനസിലാക്കാമായിരുന്നു.. പക്ഷെ അയാൾ അതും നിഷേധിച്ചു. അങ്ങനെ ആരെയും അറിയില്ലെന്നും അവിടെ ആരോടും താമസിക്കാൻ പറഞ്ഞിട്ടില്ല എന്നും അയാൾ എന്നോട് പറഞ്ഞു. അപ്പോളാണ് എനിക്ക് ശരിക്കും കുരു പൊട്ടിയത്.. ഞാൻ വല്ലാതെ ഷൗട്ട് ചെയ്തു.. ഓഫിസിൽ ഉള്ളവർക്ക് എല്ലാം അതൊരു ഷോക്ക് ആയിരുന്നു. ഞാൻ അങ്ങനെ പ്രതികരിച്ചു ആരും ഇത് വരെ കണ്ടിട്ടില്ല.. എന്നിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചുമില്ല.. ഞാൻ ദേഷ്യപ്പെട്ടത് പക്ഷെ എന്തിനാണ് എന്ന് അവർക്കൊന്നും മനസിലായില്ല. ഫാക്ടറിയിൽ ഡ്രഗ്സ് കണ്ടെത്തിയ കാര്യം രഹസ്യമായി തന്നെ ഇരിക്കണം..

 

ആ ബഹളത്തിന്റെ ഇടയ്ക്കാണ് ദേവരാജൻ അങ്കിൾ അവിടേക്ക് വരുന്നത്. ഇവിടെ നടന്ന ബഹളം ഒക്കെ സജീവ് എന്റെ അച്ഛനോടും അങ്കിളിനോടും വിളിച്ചു പറഞ്ഞെന്ന് എനിക്ക് മനസിലായി. അങ്കിൾ എന്നോട് തനിയെ വന്നു സംസാരിച്ചു

 

‘എന്താ ശരിക്കുള്ള പ്രശ്നം. റെയ്ഡ് ന്റെ കേസ് ആണേൽ അത് അന്ന് തീർന്നതല്ലേ..’

അങ്കിൾ ചോദിച്ചു

 

അങ്കിളിനോട് വിഷയം വിശദീകരിച്ചു പറഞ്ഞില്ല എങ്കിലും പൂട്ടിക്കിടന്ന ഫാക്ടറിയിൽ അപരിചിതർ വന്നു താമസിക്കുന്നത് സജീവിന്റെ അറിവോടെ ആണെന്ന് ഞാൻ പറഞ്ഞു മനസിലാക്കി കൊടുത്തു. ഫാക്ടറി ഇപ്പോൾ അങ്കിളിന്റെ കീഴിൽ വരുന്നതാണ്. അപ്പോൾ അങ്കിൾ കൂടി ഇതിൽ ഒരു തീരുമാനം എടുക്കണമല്ലോ..

Leave a Reply

Your email address will not be published. Required fields are marked *