റോക്കി 6 [സാത്യകി] [Climax]

Posted by

അവളെ എങ്ങനെയും പെട്ടന്ന് തിരിച്ചു കൊണ്ട് വരിക ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആറു മണി ആകാൻ ഇനിയും മിനിട്ടുകൾ ഉണ്ട്.. മഹാൻ ചില കാര്യങ്ങൾ ഒക്കെ അറേഞ്ച് ചെയ്യുന്നത് ഞാൻ കണ്ടു. കൃഷ്ണയേ തിരിച്ചു കിട്ടി കൊറിയർ കൈ മാറിയാൽ ഈ പ്രശ്നം തീരില്ല എന്ന് എനിക്ക് അറിയാം. ഇതിന്റെ എല്ലാം പിന്നിൽ ആരാണെന്ന് കണ്ട് പിടിക്കണം. അല്ലേൽ അത് എനിക്കും എനിക്ക് ചുറ്റും ഉള്ളവർക്കും അപകടം ആണ്..

ഫോണിൽ കുറച്ചു വിളികൾ കഴിഞ്ഞു മഹാൻ പതിയെ എന്റെ അടുത്തേക്ക് വന്നു.
‘നീ ആ കൊറിയർ പൊട്ടിക്ക്. അതിൽ എന്താണ് ഉള്ളതെന്ന് അറിയണം..’

‘പക്ഷെ അത് പൊട്ടിച്ചാൽ അവൾക്ക് എന്തേലും കുഴപ്പം…?
ഞാൻ മഹാനോട് ചോദിച്ചു

‘അവൾക്ക് ഒരു കുഴപ്പവും വരില്ല. കൊറിയർ കൊടുക്കണം എന്നേ അവർ പറഞ്ഞിട്ടുള്ളു.. നമുക്ക് അതിനുള്ളിൽ എന്താണെന്ന് അറിയണം..’
മഹാൻ പറഞ്ഞു. ഞങ്ങളുടെ അടുത്തല്ല നിന്നത് എങ്കിലും ലച്ചുവിന് ഞങ്ങൾ സംസാരിച്ചത് മനസിലായി

‘അർജുൻ.. ഇത് കൊടുത്തു എന്റെ അനിയത്തിയെ കൊണ്ട് താ തിരിച്ചു..’
ലച്ചു എന്റെ അടുത്തേക്ക് വന്നു പറഞ്ഞു

‘അവർ ആറു മണിക്ക് വിളിക്കാം എന്ന് പറഞ്ഞല്ലേ വച്ചത്.. ഇപ്പൊ വിളിക്കും..’
ഞാൻ പറഞ്ഞു

‘നീ വിളിക്ക്.. വെറുതെ എന്തിനാ സമയം കളയുന്നെ..?

‘വിളിച്ചു. ഫോൺ ഓഫ് ആണ്..’
ഞാൻ പറഞ്ഞു

‘നീ അത് ഓപ്പൺ ചെയ്യ്..’
മഹാൻ വീണ്ടും പറഞ്ഞു

‘ഞാൻ സമ്മതിക്കില്ല..’
ലച്ചു എന്റെ കയ്യിൽ ഇരുന്ന കവറിൽ പിടിച്ചു കൊണ്ട് പറഞ്ഞു

‘മഹാനെ അത് റിസ്ക് ആണ്..’
ഞാൻ പറഞ്ഞു

‘അവൾക്ക് ഒന്നും സംഭവിക്കില്ല.. ഇത് നീ അവർക്ക് കൈമാറി കഴിഞ്ഞാൽ പിന്നെ നിന്റെ ചേട്ടന് എന്താ സംഭവിച്ചത് എന്ന് നിനക്ക് ഒരിക്കലും അറിയാൻ കഴിയില്ല..’
മഹാൻ അത് പറഞ്ഞു എന്റെ കയ്യിലിരുന്ന കൊറിയറിൽ പിടിച്ചു. ഇപ്പൊ ഞങ്ങൾ മൂന്നു പേരും അതിൽ പിടിച്ചിട്ടുണ്ട്. മഹാന് അത് പൊട്ടിച്ചു അതിൽ എന്താണ് ഉള്ളതെന്ന് അറിയണം.. ലച്ചുവിന് അത് പൊട്ടിക്കാതെ അവളുടെ അനിയത്തിയെ രക്ഷിക്കണം. എനിക്ക്.. എനിക്ക്…?
എനിക്ക് എന്താണ് വേണ്ടത്..? കൃഷ്ണയേ രക്ഷിക്കണം.. അത് തീർച്ചയായും വേണ്ട കാര്യമാണ്. പക്ഷെ എന്റെ ചേട്ടന്റെ മരണത്തിന് പിന്നിൽ ആരാണെന്ന് എനിക്ക് അറിയണ്ടേ..? അത് എന്നന്നേക്കും ആയി വിട്ടു കൊടുക്കാൻ എനിക്ക് കഴിയുമോ.. ഞാനാകെ അവതാളത്തിൽ ആയി.. കൊറിയർ പൊട്ടിച്ചിട്ട് തിരിച്ചു ഒട്ടിച്ചാലും കൃഷ്ണയേ സേഫ് ആയി തിരിച്ചു കിട്ടിയേക്കും. അതൊരു റിസ്ക് ആണ്. എങ്കിലും പരീക്ഷിക്കാവുന്നതാണ്. ആ റിസ്ക് എടുത്താൽ അനിയുടെ മരണത്തിനു പിന്നിൽ ആരൊക്കെ എന്നറിയുകയും ചെയ്യാം കൃഷ്ണയേ തിരിച്ചു കിട്ടുകയും ചെയ്യും. പക്ഷെ പൊട്ടിച്ചത് അവർ അംഗീകരിച്ചില്ല എങ്കിൽ അവൾക്ക് എന്തെങ്കിലും അപകടം പറ്റാൻ സാധ്യത ഉണ്ട്.. കൊറിയർ പൊട്ടിക്കരുത് എന്നൊരു ഡിമാൻഡ് അവർ വച്ചിരുന്നില്ല. എന്റെ തല ആകെ പെരുത്തു.. എന്റെ ഉള്ളിൽ ഇപ്പൊ പോക്കൊണ്ടിരുന്ന ചിന്തകൾ ഒക്കെ ലച്ചുവിന് ഊഹിക്കാമായിരുന്നു. എന്റെ മനസ്സ് ചാഞ്ചടുന്നത് കണ്ട് ലച്ചു തളർന്നു..

Leave a Reply

Your email address will not be published. Required fields are marked *