‘ഹലോ.. ഹലോ.. നീ ചോദിച്ച കൊറിയർ എന്റെ കയ്യിലുണ്ട്. അവളെ കൊണ്ട് വാ ആദ്യം..’
ഞാൻ പറഞ്ഞു
‘ ഇപ്പൊ താൻ യാവകം വന്നതാ…?
അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു
‘സരി.. ആറു മണിക്ക് നാ സൊല്ലറ ഇടത്തുക്ക് പാർസൽ ആ വന്തിട്..’
‘ആറു മണിക്കല്ല.. ഇപ്പൊ.. ഇപ്പൊ അവളെ തിരിച്ചു കൊണ്ട് തരണം..’
ഞാൻ ശബ്ദം ഉയർത്തി
‘കോപപ്പെടാതെ.. ഈസിയാ ഹാൻഡിൽ പണ്ണ്റ വിഷയം അല്ലെയ് ഇത്.. ആറു മണി..’
അയാൾ ഫോൺ കട്ട് ചെയ്തു.
സമയം അഞ്ചു മണി ആകുന്നതേ ഉള്ളു. ഇനിയും കുറച്ചു സമയം കൂടി തള്ളി നീക്കണം.. അതിനിടയിൽ അവൾക്ക് ആപത്തു ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു.. ഞാൻ ഉള്ളിൽ പ്രാർഥിച്ചു
ജനലിൽ കൂടി ഇടയ്ക്ക് ഇടയ്ക്ക് തമിഴന്റെ നോട്ടം വരുന്നത് ഒഴിച്ചാൽ അവിടെ അവൾക്ക് പേടി തോന്നുന്ന വേറെ കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നു. കുറച്ചു നേരം കഴിഞ്ഞു അയാൾ വാതിൽ തുറന്നു വന്നപ്പോൾ കൃഷ്ണ ഒന്ന് ഭയപ്പെട്ടു. അയാൾ കതക് കുറ്റിയിട്ട് നേരെ നടന്നു തന്റെ അടുത്തേക്ക് വന്നു. കൃഷ്ണ കസേരയിൽ നിന്ന് എഴുന്നേറ്റു.
‘ഏൻ അമ്മാ പൊയ് സൊന്നത്. അവനുക്കും ഉനക്കും എന്ത ബന്ധമേ ഇല്ലെന്ന് സൊല്ലീട്ട് അവൻ ഇപ്പൊ അവനുക്ക് റൊമ്പ വേണ്ടിയ ഒരു വിഷയത്തെ ഉനക്കാക എങ്കിട്ടെ കൊടുക്കിറേ..’
അയാൾ പറഞ്ഞു
കൃഷ്ണയ്ക്ക് മുഴുവൻ ആയും ഒന്നും മനസിലായില്ല. അർജുന്റെ അടുത്ത് നിന്ന് ഇവർക്കെന്തോ വേണമായിരുന്നു. പണം ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് അവൾക്കറിയില്ല. പക്ഷെ അതെന്ത് തന്നെ ആണേലും അവനത് തനിക്ക് വേണ്ടി നൽകാൻ തയ്യാറായി.
പക്ഷെ അപ്പോളും ആശ്വസിക്കാൻ ആയിട്ടില്ലായിരുന്നു. അയാൾ തന്റെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിൽക്കുന്നത് പോലെ കൃഷ്ണയ്ക്ക് തോന്നി. അവൾ പിന്നെയും പിന്നിലോട്ട് നീങ്ങി. അതിനൊപ്പം അയാളും.. കൃഷ്ണ പിന്നിലേക്ക് പേടിച്ചു നീങ്ങിയപ്പോൾ പിന്നിൽ ആരോ തൊട്ടത് അവൾ അറിഞ്ഞു. പെട്ടന്ന് അവളുടെ ഉള്ള് കിടുങ്ങി പോയി.. ഭിത്തിയിൽ പിൻ ഭാഗം മുട്ടിയത് ആയിരുന്നു. പേടി കൊണ്ട് കൃഷ്ണ നിലത്തേക്ക് ഇരുന്നു..