‘ഉണ്ട്…’
ഞാൻ പറഞ്ഞു
‘ചേച്ചി.. കാലിലെ എല്ലാം ഓക്കേ ആയില്ലേ…?
അവൻ ഇഷാനിയേ നോക്കി ചോദിച്ചു. അവൾക്ക് പക്ഷെ അവനെ മനസിലായില്ല. ഇടിച്ചു കഴിഞ്ഞു അവൾക്ക് വലിയ ബോധം ഇല്ലായിരുന്നു. അവൻ ഒരു തവണ കാണാൻ വന്നപ്പോളും അവൾ നല്ല മയക്കം ആയിരുന്നു
‘ഇയാളുടെ വണ്ടിയുടെ മുന്നിലാ നീ മുന്നേ ചാടിയത്..’
അത് പറഞ്ഞപ്പോ ഇഷാനിക്ക് ആളെ മനസിലായി. അവൾ എല്ലാം മാറിയെന്നു പറഞ്ഞു
‘ഞാൻ കുറച്ചു മുന്നേ ചേട്ടനെ വിളിച്ചിരുന്നു. എടുത്തില്ല. പിന്നെ വീട് അറിയുന്ന കൊണ്ട് ഞാൻ നേരെ ഇങ്ങ് പോന്നു. ഒരു കൊറിയർ ഉണ്ടായിരുന്നു…’
അവൻ കൊറിയർ എന്ന വാക്ക് ഉച്ചരിച്ചതും അവിടെ നിന്ന ഞങ്ങളുടെ എല്ലാം ഹൃദയം പട പടാ മിടിച്ചു. അവൻ കയ്യിലിരുന്ന കൊറിയർ എനിക്ക് നേരെ നീട്ടി. Otp കൊടുത്ത് അവന് ഒരു ടിപ്പും കൊടുത്താണ് ഞാൻ വിട്ടത്. ദൈവം ആണ് അവനെ കറക്റ്റ് സമയത്ത് എന്റെ മുന്നിൽ കൊണ്ട് വന്നത്…
കുറച്ചു സെക്യൂർഡ് ആയ പാക്കിങ് ഉള്ള കൊറിയർ ആണ്. അത്യാവശ്യം ഭാരം ഉണ്ട്. എന്താണ് അതിനുള്ളിലെന്ന് ഊഹിക്കാൻ പറ്റുന്നില്ല. അതിൽ എന്റെ അഡ്രസ്സ് അല്ലാതെ അയച്ച ആളിന്റെ അഡ്രസ്സിൽ യുവർ ഫ്രണ്ട് ഫെർണാണ്ടോ എന്ന് ഉണ്ടായിരുന്നു.. ഞാൻ മഹാനെ നോക്കി. ഇതാണ് അവർ അന്വേഷിച്ചു വന്ന സാധനം. അത് എനിക്ക് കിട്ടുന്നതിന് മുന്നേ എന്റെ കയ്യിൽ ഉണ്ടെന്ന് അവരെങ്ങെനെ അറിഞ്ഞു. ഒരാളെ തട്ടിക്കൊണ്ടു പോയി വിലപേശാൻ മാത്രം എന്താണ് ഇതിനുള്ളിൽ ഉള്ളത്..? കൂടുതൽ ആലോചിക്കാൻ ഞാൻ നിന്നില്ല. ആ തമിഴനെ ഞാൻ തിരിച്ചു വിളിച്ചു. കൃഷ്ണയേ എത്രയും വേഗം തിരിച്ചു വേണം..