വാതിൽ തള്ളി തുറന്നു അയാൾ അകത്തേക്ക് നടന്നു വന്നു..
‘സാപ്പിട ഏതാവത് വേണമാ…?
നാക്ക് കൊണ്ട് ഒരു അശ്ലീല ആംഗ്യം കാണിച്ചു അയാൾ ചോദിച്ചു
‘വേ.. വേണ്ട..’
വിറച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു
‘ഏൻ.. പസിക്കിലയ…?
അയാൾ അവളുടെ അടുത്തേക്ക് വന്നു.. കൃഷ്ണ പേടിച്ചു കസേരയിൽ നിന്നും എഴുന്നേറ്റു
‘എന്നെ ഒന്നും ചെയ്യരുത്.. എന്നെ എന്തിനാ ഇവിടെ പിടിച്ചു വെച്ചിരിക്കുന്നെ…?
കൃഷ്ണ കരച്ചിൽ അടക്കി പിടിച്ചു ചോദിച്ചു
‘ഭയപ്പെടാതെ… ഉൻ ആൾ ഉന്നെ കൂട്ടീട്ട് പൊക വന്തിടും.. പ്രച്ചനൈ നാൻകളും അവനുക്കും.. നീ ഇടയിലെ വന്ത് കറക്റ്റ് ആ മാട്ടികിട്ടെ…’
തമിഴൻ പറഞ്ഞു
‘ആര്…? അർജുനോ…?
അയാൾ പറഞ്ഞത് കൃഷ്ണയ്ക്ക് എവിടെയൊക്കെയോ മനസിലായി
‘ആമ.. അർജുൻ സാർ താൻ..’
‘അവനുമായുള്ള കാര്യത്തിന് എന്നെ എന്തിനാ പിടിച്ചു വയ്ക്കുന്നെ..? ഞാനും അവനുമായി യാതൊരു ബന്ധവും ഇല്ല.. ‘
കൃഷ്ണ പറഞ്ഞു
‘പൊയ് സൊല്ലാതെ. അപ്പുറം ഏൻ നീ അങ്കെ വന്തിട്ടെ..?
തമിഴൻ ചോദിച്ചു
‘ അത് ഞാൻ അവനെ കാണാൻ വന്നതാ. ഞങ്ങൾ ഒരു ക്ലാസ്സിലാ പഠിച്ചത്.. അല്ലാതെ ഞാൻ അവന്റെ ആരുമല്ല.. എന്നെ വെറുതെ വിട്..’
കൃഷ്ണ കരഞ്ഞു പറഞ്ഞു. തമിഴൻ ആദ്യം അത് വിശ്വസിച്ചില്ല എങ്കിലും പിന്നെയും പിന്നെയും കൃഷ്ണ അത് ആവർത്തിച്ചപ്പോൾ അയാൾക്ക് ഒരു സംശയം തോന്നി. അയാൾ തന്റെ മുതലാളിയെ വിളിച്ചു
‘അന്ത പൊണ്ണ് സൊല്ലറത് പാത്ത അവനുക്കും അവളുക്കും എന്ന സംബന്ധവും കിടായത്. അപ്പിഡീന്ന അവൻ അന്ത കൊറിയർ നമുക്ക് എക്സ്ചേഞ്ച് പണ്ണ മാട്ടാന്ന് തോന്റ്റിത്..’
അയാൾ പറഞ്ഞു