‘ആ നമ്പറിൽ തിരിച്ചു വിളിച്ചു നോക്കിയാൽ എന്തെങ്കിലും അറിയാൻ പറ്റുമോ..?
ഞാൻ ചോദിച്ചു
‘അതിപ്പോ ഓഫ് ആണ്..’
മഹാൻ പറഞ്ഞു
‘എനിക്ക് മനസിലാകാത്തത് എന്തിനാണ് അവർ അവളെ പിടിച്ചോണ്ട് പോയതെന്നാ.. അവളെ അപകടപ്പെടുത്താൻ ആണേൽ അവർക്ക് ഇവിടെ വച്ചു ആയിക്കൂടെ. ഇങ്ങനെ തട്ടിക്കൊണ്ടു പോകണം എങ്കിൽ…? അതെന്തായിരിക്കും കാരണം…?
എനിക്ക് ഒന്നും അങ്ങോട്ട് വ്യക്തമായില്ല
‘സാധാരണ തട്ടിക്കൊണ്ടു പോകുന്നത് എന്തിനാണ്…? കാശിനു… ഇതും ചിലപ്പോ കാശിനു വേണ്ടി ആകാം..’
മഹാന്റെ അനുയായി ആയ ജോമോൻ ചേട്ടൻ ആണ് അത് പറഞ്ഞത്.. ഊഹങ്ങളും അനുമാനങ്ങളും ഞങ്ങളുടെ തലകളിൽ കൂടി വേറി പിടിച്ചു പായുമ്പോ ആണ് എന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നൊരു കോൾ വരുന്നത്.. ഞാൻ ആ കോൾ എടുത്തു…
‘ഹലോ സാറെ.. സൗക്യമാ….?
മറുവശത്തു നിന്നും ചിരിയോടെ ഒരു സുഖാന്വേഷണം. പക്ഷെ ആ ചോദ്യത്തിൽ ഒരു സുഖം ഇല്ലായിരുന്നു
‘ആരാണ്..?
ഞാൻ ചോദിച്ചു
‘വോയിസേ മറന്തീട്ടിങ്കിളാ…?
അയാൾ പിന്നെയും കൊണ പറഞ്ഞു
ഏതാണീ മാരണം.. ഇവന്റെയീ തൊലിഞ്ഞ സംസാരം ഞാൻ മുമ്പ് എവിടെയോ കേട്ടിട്ടുണ്ട്. തമിഴൻ കൂടി ആയത് കൊണ്ട് എനിക്ക് അത് പെട്ടന്ന് ഓർത്തെടുക്കാൻ പറ്റി. ഞങ്ങളുടെ ഗോഡൗണിൽ വച്ചു ഞാൻ ഡ്രഗ്സ് തപ്പി ചെന്നപ്പോ അവിടെ ഉണ്ടായിരുന്ന തമിഴനാണ് ഇവൻ.. അന്ന് എന്റെ കയ്യിൽ നിന്ന് പെരുക്ക് വാങ്ങിയവൻ ആണ് ഇപ്പോൾ എന്നോട് ക്ഷേമം അന്വേഷിക്കുന്നത്..
‘നിനക്ക് എന്താ വേണ്ടത്…?
ഞാൻ നീരസത്തോടെ ചോദിച്ചു.
‘സാർ കോപത്തിലെ ഇരുക്കിറിയാ..? പളയ കണക്ക് ഒന്ന് സെറ്റിൽ ചെയ്യണ്ടേ സാറെ..?
അവൻ ഒരു അവിഞ്ഞ ചിരിയോടെ ചോദിച്ചു