‘മഹാനെ പേടിക്കാൻ ഒന്നുമില്ല. അവൾക്ക് ഒന്നും പറ്റിയില്ല.. അവളെന്റെ കൂടെ ഉണ്ട്..’
ഞാൻ സന്തോഷത്തോടെ പറഞ്ഞു
‘ഇഷാനി മോൾ..? മോൾ നിന്റെ കൂടെ ഉണ്ടെന്നോ…? അപ്പോൾ അവളെ പിടിച്ചു കൊണ്ട് പോയെന്ന് പറഞ്ഞത്…?
മഹാന് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ല
‘അത് ആരെങ്കിലും പറ്റിക്കാൻ വിളിച്ചു പറഞ്ഞത് ആകും.. അവളെന്റെ കൂടെ ഉണ്ട്..’
ഞാൻ പറഞ്ഞു
‘ഹേയ്.. അതൊരു പക്കാ ഇൻഫർമേഷൻ ആയിരുന്നു.. അത്.. അത്.. തെറ്റാൻ വഴിയില്ല…’
മഹാൻ പറഞ്ഞു
‘പക്ഷെ അവളെന്റെ കൂടെ ഉണ്ടല്ലോ… ദേ അവൾ പറയും..’
ഞാൻ ഫോൺ ഇഷാനിയുടെ ചുണ്ടിന് അടുത്തേക്ക് വച്ചു
‘അങ്കിൾ… ഞാൻ ഇവിടെ ഉണ്ട്. എന്നെ ആരും പിടിച്ചു കൊണ്ട് പോയിട്ടൊന്നുമില്ല..’
ഇഷാനി പറഞ്ഞു
മഹാൻ ആകെ കൺഫ്യൂഷനിൽ ആയി.. അപ്പോൾ ഇഷാനിയെ പിടിച്ചു കൊണ്ട് പോയി എന്ന് പറഞ്ഞത് വ്യാജമായ ഇൻഫർമേഷൻ ആയിരുന്നോ..? കോൾ കട്ട് ചെയ്തു ആ ഇൻഫർമേഷൻ തന്ന നമ്പറിലേക്ക് മഹാൻ തിരിച്ചു വിളിച്ചു. പക്ഷെ ആ നമ്പർ കോൾ എടുക്കുന്നില്ല..
ഇഷാനിക്ക് ഒന്നും സംഭവിച്ചില്ല എങ്കിലും ഇതൊരു നിമിത്തം പോലെ എനിക്ക് ഫീൽ ചെയ്തു. ഒരു സൂചന. അവൾ എന്റെ അടുത്ത് നിൽക്കുമ്പോ അപകടത്തിൽ ആണെന്ന് ഒരു സൂചന. ഇനിയും അവളെ എന്റെ കൂടെ നിർത്തുന്നത് തല്ക്കാലം സേഫ് അല്ല.. ഞാൻ അവളുടെ മുടികളിൽ തഴുകി കൊണ്ട് സ്നേഹത്തോടെ പറഞ്ഞു
‘നാളെ മര്യാദക്ക് വീട്ടിലേക്ക് പൊക്കോണം.. കേട്ടല്ലോ…’
‘ഞാൻ പോവില്ല…’
ഇഷാനി പറഞ്ഞു
‘പോണം.. ഞാൻ ഒറ്റപ്പാലം വരെ കൊണ്ട് വിടാം.. ‘
‘നീ എന്ത് പറഞ്ഞാലും ഞാൻ പോവില്ല.. ഞാൻ കോൾ എടുക്കാത്തതിന് സോറി പറഞ്ഞില്ലേ..? ഇനി അങ്ങനെ ഞാൻ ചെയ്യില്ല.. പ്ലീസ്.. ഞാനിവിടെ നിന്നോട്ടെ…’
അവളെന്നെ പെട്ടന്ന് കെട്ടിപിടിച്ചു. കൊച്ചു കുട്ടികൾ അമ്മയുടെ ദേഹത്ത് നിന്ന് വിട്ടു പോരാതെ പിടിക്കുന്നത് പോലെ അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ചു