‘എന്താടാ…? എന്ത് പറ്റി….?
ഇഷാനി ചോദിച്ചു..
‘പോ മൈരേ…’
അവന്റെ ദേഷ്യം അപ്പോളും വിട്ടു പോയിരുന്നില്ല. ഇഷാനി അത് വക വച്ചില്ല. അവൾ രണ്ട് കൈ കൊണ്ടും അവന്റെ കവിളിൽ പിടിച്ചു
‘ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല.. വിളിച്ചാൽ ഫോൺ എടുത്തോളാം.. നീ എന്തിനാ കരയുന്നെ..? ഞാൻ അതിന് മാത്രം എന്താടാ ചെയ്തേ….?
ഇഷാനിയുടെ തൊണ്ട ഇടറി
അർജുൻ മറുപടി ഒന്നും പറഞ്ഞില്ല. അവൻ പകരം തന്റെ കയ്യിൽ പിടിച്ചു.. എന്നിട്ട് ആ കയ്യിൽ ചുംബിച്ചു. അവന്റെ കണ്ണിൽ നിന്ന് ഒഴുകിയ കണ്ണീരും ആ ചുംബനത്തിൽ അവളുടെ കയ്യിൽ പതിഞ്ഞു..
‘ഒന്നുമില്ല..’
ഞാൻ പറഞ്ഞു
‘അല്ല.. എന്തോ ഉണ്ട്.. എനിക്കറിയാം..’
ഇഷാനി അവന്റെ കണ്ണുകൾ തുടച്ചു
‘പറ.. എന്നോട് പറ.. എന്തിനാ നീ കരയുന്നെ.. എന്റെ പൊന്നിന് എന്ത് പറ്റി…?
തെല്ലു മുമ്പ് അവൻ അടിച്ച വിഷമമോ പരിഭവമോ ഒന്നും ഇല്ലാതെ ഒരു കുട്ടിയോടെന്ന പോലെ വാത്സല്യത്തിൽ ഇഷാനി ചോദിച്ചു
‘ഞാൻ.. എനിക്ക്.. നിന്നെ കാണാഞ്ഞപ്പോ.. ഞാൻ ആകെ പേടിച്ചു…’
ഞാൻ പറഞ്ഞു
‘ എന്തിനാ പേടിച്ചേ…? എന്താ ഉണ്ടായേ…?
ഇഷാനിക്ക് ഒന്നും മനസിലായില്ല
‘മഹാൻ… മഹാൻ വിളിച്ചിരുന്നു.. എന്നിട്ട് എന്നോട് പറഞ്ഞു.. നിന്നെ… ആരോ പിടിച്ചു കൊണ്ട് പോയി എന്ന്.. ഞാൻ അപ്പോൾ തൊട്ട് നിന്നെ വിളിക്കുവാ.. നീ എടുക്കുന്നില്ല.. ഞാൻ ഇവിടെ വന്നപ്പോൾ എല്ലാം വലിച്ചു വാരി ഇട്ടേക്കുന്നു.. നിന്നെ കാണാനുമില്ല….’
‘എന്നെ ആര് പിടിച്ചു കൊണ്ട് പോവാനാടാ…?
ഇഷാനി ചോദിച്ചു
‘എനിക്ക് അറിയില്ലെടാ.. ഞാൻ ഒരു നിമിഷം എല്ലാം കൈ വിട്ടു പോയത് പോലെ ആയി.. എന്റെ അമ്മയും ചേട്ടനുമെല്ലാം എന്റെ അടുത്ത് നിന്ന് പോയത് പോലെ നീയും എനിക്ക് നഷ്ടമായ പോലെയൊക്കെ എനിക്ക് തോന്നി…’
അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു